![വഞ്ചിയൂർ: ബാർ കൗണ്‍സിൽ ചെയർമാൻ ഉൾപ്പെട്ട സംഘം ഇന്നു കോടതിയിലെത്തും](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13757016/full.jpg)
കൊച്ചി: തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ പ്രശ്നപരിഹാരത്തിനായി ബാർ കൗണ്‍സിൽ ചെയർമാൻ ഉൾപ്പെട്ട സംഘം ഇന്നു വഞ്ചിയൂർ കോടതിയിലെത്തി ജില്ലാ ജഡ്ജി ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തും.
ബാർ കൗണ്‍സിൽ പ്രതിനിധികൾ ഇന്നലെ ഹൈക്കോടതി ചീഫ് ജസ്റ്റീസ് എസ്. മണികുമാർ ഉൾപ്പെടെ സീനിയർ ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്നാണു വഞ്ചിയൂർ കോടതിയിൽ സന്ദർശനം നടത്തി വിശദാംശങ്ങൾ അറിയാനും പ്രശ്നപരിഹാരത്തിനുമായി നടപടികൾ സ്വീകരിക്കാനും ധാരണയായത്. ഒരു പ്രതിയുടെ ജാമ്യം റദ്ദാക്കിയതിനെത്തുടർന്ന് മജിസ്ട്രേറ്റിനെ അഭിഭാഷകർ തടഞ്ഞുവച്ചതും തുടർന്നുള്ള സംഭവങ്ങളും കേരള ജുഡീഷ്യൽ ഓഫീസേഴ്സ് അസോസിയേഷനും ബാർ കൗണ്‍സിലും ചീഫ് ജസ്റ്റീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
ഹൈക്കോടതിയുടെ ഇടപെടൽ അനിവാര്യമാണെന്നും ഇവർ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് ചീഫ് ജസ്റ്റീസിനു പുറമെ ജസ്റ്റീസ് സി.കെ. അബ്ദുൾ റഹീം, ജസ്റ്റീസ് സി.ടി. രവികുമാർ, ജസ്റ്റീസ് കെ. ഹരിലാൽ, ജസ്റ്റീസ് എ.എം. ഷെഫീഖ് എന്നിവരുൾപ്പെട്ട സീനിയർ ജഡ്ജിമാരുടെ സമിതിയുമായി ബാർ കൗണ്‍സിൽ പ്രതിനിധികൾ അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകരപ്രസാദിനൊപ്പം കൂടിക്കാഴ്ച നടത്തിയത്. ഇന്നു വഞ്ചിയൂരിലെത്തുന്ന സംഘം മജിസ്ട്രേറ്റിനെയും തിരുവനന്തപുരം ബാർ അസോസിയേഷൻ ഭാരവാഹികൾ ഉൾപ്പെടെയുള്ളവരെയും കാണും. ഇതിനുശേഷം ആവശ്യമെങ്കിൽ വീണ്ടും ചീഫ് ജസ്റ്റീസിനെ സന്ദർശിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.