![ഓർത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ സഹനസമരം നാളെ കൊച്ചിയിൽ](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13757020/full.jpg)
കൊച്ചി: മലങ്കരസഭാ തർക്കം അവസാനിപ്പിച്ച സുപ്രീംകോടതി വിധികൾ അട്ടിമറിക്കുന്ന സർക്കാർ നിലപാടുകൾക്കെതിരെയും ഒരു വിഭാഗം നടത്തുന്ന അക്രമ പരന്പരകൾക്കെതിരെയും ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം സഹനസമരം നടത്തുന്നു. നാളെ രാവിലെ പത്ത് മുതൽ വൈകുന്നേരം നാലുവരെ എറണാകുളം വഞ്ചിസ്ക്വയറിലാണ് പരിപാടി. ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ സമരം ഉദ്ഘാടനം ചെയ്യും.
യുവജന പ്രസ്ഥാനം കേന്ദ്ര പ്രസിഡന്റ് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ നടക്കുന്ന സഹനസമരത്തിൽ സംസ്ഥാനത്തെ എല്ലാ ഭദ്രാസനത്തിൽ നിന്നുമുള്ള യുവജനങ്ങളും വൈദികരും പങ്കെടുക്കുമെന്ന് ഓർത്തഡോക്സ് ക്രൈസ്ത യുവജന പ്രസ്ഥാനം ജനറൽ സെക്രട്ടറി ഫാ. അജി കെ. തോമസ് പത്രസമ്മേളനത്തിൽ പറഞ്ഞു. ജോജി വി. തോമസ്, എൽദോ ചുമ്മാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.