![കേരള കോണ്ഗ്രസ് -എം ജോസഫ് ക്യാന്പ് അടൂരിൽ](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13757021/full.jpg)
കോട്ടയം: കേരള കോണ്ഗ്രസ്- എം ജോസഫ് വിഭാഗം നേതൃ ക്യാന്പ് അഞ്ച്, ആറ് തീയതികളിൽ അടൂർ മാർത്തോമാ യൂത്ത് സെന്ററിൽ ചേരും. അഞ്ചിനു വൈകുന്നേരം നാലിനു പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനംചെയ്യും. സി.എഫ്. തോമസ് എംഎൽഎ അധ്യക്ഷതവഹിക്കും. ജോയി എബ്രാഹം, മോൻസ് ജോസഫ് എംഎൽഎ, ടി.യു. കുരുവിള, തോമസ് ഉണ്ണിയാടൻ, അറയ്ക്കൽ ബാലകൃഷ്ണപിള്ള, വിക്ടർ ടി. തോമസ്, ഡികെ ജോണ് തുടങ്ങിയവർ പ്രസംഗിക്കും. 300 പ്രതിനിധികൾ പങ്കെടുക്കും.