+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ലാ സെ​ന്‍റ് ജോ​സ​ഫ്സ് എ​ൻ​ജി​. കോ​ള​ജി​ലെ ശാ​സ്ത്ര​പ്ര​ദ​ർ​ശ​നം സ​മാ​പി​ച്ചു

പാ​​​ലാ: സെ​​​ന്‍റ് ജോ​​​സ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ല്‍ മൂ​​​ന്നു ദി​​​വ​​​സ​​​മാ​​​യി ന​​​ട​​​ന്ന ശാ​​​സ്ത്ര​​പ്ര​​​ദ​​​ര്‍​ശ​​​നം സ​​​മാ​​​പി​​​ച്ചു. സ​​​മാ​​​പ​​​ന സ​​​മ്മേ
പാ​ലാ സെ​ന്‍റ് ജോ​സ​ഫ്സ് എ​ൻ​ജി​. കോ​ള​ജി​ലെ ശാ​സ്ത്ര​പ്ര​ദ​ർ​ശ​നം സ​മാ​പി​ച്ചു
പാ​​​ലാ: സെ​​​ന്‍റ് ജോ​​​സ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ല്‍ മൂ​​​ന്നു ദി​​​വ​​​സ​​​മാ​​​യി ന​​​ട​​​ന്ന ശാ​​​സ്ത്ര​​പ്ര​​​ദ​​​ര്‍​ശ​​​നം സ​​​മാ​​​പി​​​ച്ചു. സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ എ​​ഐ​​​സി​​​ടി​​​ഇ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ.​​ര​​​മേ​​​ഷ് ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ന്‍ സെ​​​ന്‍റ് ജോ​​​സ​​​ഫ് യം​​​ഗ് ഇ​​​ന്നോ​​​വേ​​​ഷ​​​ന്‍ അ​​​വാ​​​ര്‍​ഡ് വി​​​ത​​​ര​​​ണ​​​വും ക്വി​​​സ് മ​​​ത്സ​​​ര​​​ങ്ങ​​​ളു​​​ടെ സ​​​മ്മാ​​​ന​​​ദാ​​​ന​​​വും നി​​​ര്‍​വ​​​ഹി​​​ച്ചു.

പാ​​​ലാ രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ന്‍ മാ​​​ര്‍ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത​​വ​​​ഹി​​​ച്ചു. സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്കു സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സം ഉ​​​റ​​​പ്പാ​​ക്കാ​​നാ​​ണ് പാ​​​ലാ രൂ​​​പ​​​ത ഈ ​​​കോ​​​ള​​​ജ് ആ​​​രം​​​ഭി​​​ച്ച​​​തെ​​​ന്നും വി​​​ദ്യ​​​ഭ്യാ​​​സം നൂ​​​ത​​​ന സ​​​ങ്കേ​​​തി​​​ക​​വി​​​ദ്യ​​​യി​​​ലു​​​ള്ള പ​​​രി​​​ജ്ഞാ​​​നം കൂ​​​ടി​​​യാ​​​ണെ​​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

സാ​​​മൂ​​​ഹി​​​ക പ്ര​​​തി​​​ബ​​​ന്ധ​​​ത​​​യു​​​ള്ള ഒ​​​രു ത​​​ല​​​മു​​​റ​​​യെ വാ​​​ര്‍​ത്തെ​​​ടു​​​ക്കു​​​ക എ​​​ന്ന​​​ത് ഇ​​​ന്ന​​​ത്തെ സ​​​മൂ​​​ഹ​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മെ​​​ന്ന് എ​​​ഐ​​​സി​​​ടി​​​ഇ ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. യം​​​ഗ് ഇ​​​ന്നോ​​​വേ​​​ഷ​​​ന്‍ അ​​​വാ​​​ര്‍​ഡി​​​ൽ ഒ​​​ന്നാം സ്ഥാ​​​നം നി​​​വി ശ്രീ​​​ധ​​​ര്‍ വി​​​നു​​​രാ​​​ജും ഒ. ​​​ശ്രീ​​​ജി​​​തും (​വി​​​എ​​​ച്ച്എ​​​സ്എ​​​സ് ക​​​ണി​​​ച്ചു​​​കു​​​ള​​​ങ്ങ​​​ര, ആ​​​ല​​​പ്പു​​​ഴ) അ​​വ​​ത​​രി​​പ്പി​​ച്ച “ഹെ​​​ല്‍​പ്പ​​​ര്‍ ബോ​​​ട്ട്‌​​​സ്’’ എ​​​ന്ന പ്രോ​​​ജ​​ക്ട് നേ​​ടി. ര​​​ണ്ടാം സ്ഥാ​​​ന​​​വും ആ​​​ന്‍​ഫി​​​ല്‍ ഷാ​​​ജോ- എ​​​ൻ.​​​എ​​​സ്. വി​​​ഷ്ണു (മോ​​​ഡ​​​ല്‍ ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി സ്‌​​​കൂ​​​ള്‍, എ​​​റ​​​ണാ​​​കു​​​ളം) ടീ​​മും മൂ​​ന്നാം സ്ഥാ​​നം അ​​​ഞ്ജ​​​ന കാ​​​ത​​​റി​​​ന്‍ ബി​​​നു - ഏ​​​ഞ്ച​​​ല്‍ റോ​​​സ് ബി​​​നു (സേ​​​ക്ര​​​ഡ് ഹാ​​​ര്‍​ട്ട് ഐ​​​എ​​​സ്‌​​​സി സ്‌​​​കൂ​​​ള്‍, ച​​​ങ്ങ​​​നാ​​​ശേ​​​രി) എ​​​ന്നി​​​വ​​രും നേ​​​ടി.

എ​​​സ്ജെ​​​സി​​​ഇ​​​ടി ക്വി​​​സ് മ​​​ത്സ​​​ര​​​ത്തി​​​ല്‍ ഒ​​​ന്നാം സ്ഥാ​​​നം യെ​​​ല്‍​ദോ മാ​​​ത്യു (ഗ്രി​​​ഗോ​​​റി​​​യ​​​ന്‍ പ​​​ബ്ലി​​​ക് സ്‌​​​കൂ​​​ള്‍, മ​​​ര​​​ട്), ര​​​ണ്ടാം സ്ഥാ​​​നം ക​​​ല്യാ​​​ണി കി​​​ര​​​ൺ- സി​​​റി​​​യ​​​ക് ജോ​​​ര്‍​ജ് (സെ​​​ന്‍റ് ആ​​​ന്‍റ​​​ണീ​​​സ് പ​​​ബ്ലി​​​ക് സ്‌​​​കൂ​​​ള്‍, ആ​​​ന​​​ക്ക​​​ല്ല്), മൂ​​​ന്നാം സ്ഥാ​​​നം ഹ​​​രി​​​ഗോ​​​വി​​​ന്ദ് - അ​​​ഭി​​​മ​​​ന്യു സു​​​ഭാ​​​ഷ് (വി​​​വേ​​​കോ​​​ദ​​​യം ബോ​​​യ്‌​​​സ് എ​​​ച്ച്എ​​​സ്എ​​​സ്, തൃ​​​ശൂ​​​ര്‍) എ​​​ന്നി​​​വ​​​രും നേ​​​ടി.