![ഓട്ടോഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13756811/full.jpg)
എടത്വ: നെഞ്ചുവേദനയെത്തുടർന്നു കുഴഞ്ഞുവീണ ഓട്ടോ ഡ്രൈവർ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. തലവടി എകെജി ജംഗ്ഷന് സമീപം ഇടയത്ര വീട്ടിൽ സി.ജെ. സജീവൻ (42) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 നു തലവടി മുരിക്കോലിമുട്ട് പാലത്തിന്റെ അപ്രോച്ച് റോഡിലേക്കുള്ള ഇറക്കത്തിലായിരുന്നു സംഭവം. സുഖമില്ലാതെ കിടന്നിരുന്ന സഹോദരങ്ങളായ കുനപ്പുറത്ത് പൊന്നമ്മ, ഓമന എന്നിവരെ എടത്വ ഗവ. ആശുപത്രിയിൽ കൊണ്ടുപോയി തിരികെ വീട്ടിലേക്കു കൊണ്ടുവരുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഓട്ടോയുടെ നിയന്ത്രണം തെറ്റിയെങ്കിലും പെട്ടെന്നുനിന്നു പോയതിനാൽ അപകടത്തിൽ പെട്ടില്ല.
ഇതേസമയത്ത് ഇതിന് അടുത്തുള്ള വീട്ടിൽ സ്ത്രീ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മഹസർ തയാറാക്കുന്നതിന് എടത്വ പൊലീസും മൃതദേഹം പോസ്റ്റ് മോർട്ടത്തിനു കൊണ്ടുപോകാനായി ആംബുലൻസും എത്തിയിരുന്നു. ഈ ആംബുലൻസിൽ സജീവനെ കയറ്റി പരുമല ആശുപത്രിയിലേക്കു തിരിച്ചെങ്കിലും വഴിമധ്യേ മരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിനു വീട്ടുവളപ്പിൽ. ഭാര്യ: അന്പിളി (അബുദാബി) മക്കൾ: അഭിജിത്ത്, അനുജിത്ത്. (ഇരുവരും കാവുംഭാഗം കുന്നംപുറം എൽപി സ്കൂൾ വിദ്യാർഥികൾ).