റവ.ജോർജ് ജേക്കബ് കിഴക്കേതിൽ കോർ എപ്പിസ്കോപ്പ
പത്തനംതിട്ട
മലങ്കര സുറിയാനി കത്തോലിക്കാസഭാ പത്തനംതിട്ട രൂപതാംഗമായ റവ. ജോർജ് ജേക്കബ് കിഴക്കേതിൽ കോർ എപ്പിസ്കോപ്പ (78) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച രാവിലെ ഒന്പതിന് ഭവനത്തിൽ ആരംഭിക്കും തുടർന്നു 10.30ന് പുത്തൻപീടിക സെന്റ് തോമസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ മൃതദേഹം സംസ് കരിക്കും. പത്തനംതിട്ട പുത്തൻപീടിക കിഴക്കേതിൽ കെ.ജി. ജേക്കബ്- മേരി ദന്പതികളുടെ മകനാണ്. 1967 ഡിസംബർ 27 ന് പൗരോഹിത്യം സ്വീ ക രിച്ചു . ദീർഘകാലം തിരുവനന്തപുരം മേജർ അതിരൂപതയിൽ സേവനം ചെയ്തു. മാവേലിക്കര, പത്തനംതിട്ട രൂപതകളിലും പിന്നീടു പ്രവർത്തിച്ചു. പുത്തൂർ, കരിക്കൽ, തേവലപ്പുറം, മരണാട്, കൈതക്കോട്, ഈസ്റ്റ് കല്ലട, ചെന്നൈ - പാടി, കുന്നപ്പുഴ, വലിയവിള, കടപ്പാക്കട, വെളിയം വെസ്റ്റ്, പട്ടം, പുന്നമൂട്, മൈലപ്ര, കാട്ടൂർ ഇടവകകളിൽ സേവനം ചെയ്തു. നിലവിൽ മെഴുവേലി സെന്റ് തെരേസാസ് ദേവാലയത്തിൽ വികാരിയായി പ്രവർത്തിച്ചു വരുക യായിരുന്നു. സഹോദരങ്ങൾ: എൽസി ജേക്കബ്, കെ. ജെ. തോമസ്, ജോസ് കെ. ജേക്കബ്, രാജു കെ. ജേക്കബ് , സേവ്യർ കെ. ജേക്കബ് , മാത്യൂസ് കെ. ജേക്കബ് (ആർച്ച് ബിഷപ്് ഹൗസ്, തിരുവനന്തപുരം), പരേതയായ സൂസി. കെ. ജേക്കബ്.
തങ്കപ്പൻ നായർ
കുന്പനാട്
കടപ്ര പെരുമേത്ത് പി.എൻ. തങ്കപ്പൻ നായർ ( 84,റിട്ട. ഓണററി ക്യാപ്റ്റൻ) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിരാഭായി വള്ളംകുളം തുണ്ടിയിൽ കുടുംബാംഗം. മക്കൾ: രാജശ്രീ നായർ (മുംബൈ), ജയശ്രീ നായർ (യുഎസ്എ), രാജേഷ് നായർ (ബംഗളൂരു). മരുമക്കൾ: മോഹൻ കുമാർ (മുംബൈ), ശിവദാസൻ നായർ (യുഎസ്എ), രാധിക (ബംഗളൂരു).
സുബൈദ
ചിറ്റാർ
പന്നിയാർ തോട്ടുങ്കിൽ വീട്ടിൽ മുസ്തഫയുടെ ഭാര്യ സുബൈദ (67) നിര്യാതയായി. കബറടക്കം ഇന്നു പത്തിനു ചിറ്റാർ ഹിദായത്തുൾ ഇസ്ലാം ജുമാ അത്ത് കബർസ്ഥാനിൽ. മക്കൾ: ഫിറോസ്ഖാൻ (സൗദി), റജീല യൂസഫ്. മരുമക്കൾ: നിസാ ഫിറോസ്, പരേതനായ യൂസഫ്.
ബാബു ഇട്ടി
മല്ലപ്പള്ളി ഈസ്റ്റ്
മുൻ വോളിബോൾ താരവും, കൊച്ചിൻ പോർട്ട് ട്രസ്റ്റ് റിട്ട.ഉദ്യോഗസ്ഥനുമായ വാഴോലിമണ്ണിൽ ബാബു ഇട്ടി (67) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 11 ന് ഹോളി ഇമ്മാനുവേൽ സിഎസ്ഐ പള്ളിയിൽ. ഭാര്യ: ശോശാമ്മ (മുൻ നഴ്സിംഗ് ട്യൂട്ടർ ജിഎംഎം ആശുപത്രി മല്ലപ്പള്ളി) ഇലന്തൂർ മുരുപ്പേൽ കുടുംബാംഗം. മക്കൾ: ലിന്റോ(ഖത്തർ),ലിജിൻ (സ്റ്റാഫ് മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത്). മരുമകൾ: ലിബിനു വടക്കേമുണ്ടപ്ലാക്കൽ ചെങ്ങരൂർ (നഴ്സ് ബിലീവേഴ്സ് ഹോസ്പിറ്റൽ തിരുവല്ല).
ജാനകിയമ്മ
കുന്നന്താനം
കുളങ്ങര കിഴക്കേതിൽ പരേതനായ കെ. പി. കൃഷ്ണൻ നായരുടെ ഭാര്യ ജാനകിയമ്മ (96) നിര്യാതയായി. സംസ്കാരം നാളെ 11ന് വീട്ടുവളപ്പിൽ. മക്കൾ :രവീന്ദ്രൻ നായർ, രാജമ്മ, രത്നമ്മ, രമണിയമ്മ.
കെ.ടി. വർഗീസ്
വെച്ചൂച്ചിറ
മണ്ണടിശാല കുപ്പയ്ക്കൽ കെ.ടി. വർഗീസ് (കുഞ്ഞുമോൻ- 76) നിര്യാതനായി. സംസ്കാരം ഇന്ന് 9.30ന് മണ്ണടിശാല സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ പരേതയായ കുഞ്ഞുമോൾ നെല്ലുവേലിൽ. മക്കൾ: വൽസ, കൊച്ചുമോൻ, ഷിബു, ജോളി, പരേതനായ ജോയി. മരുമക്കൾ: ബാബു, സുജ, സുനി, റെജിത, ദിലീപ്.
പത്തനംതിട്ട
10:56 PM Dec 02, 2019 | Deepika.com