+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കലാകിരീടം പാലക്കാടിന്

കാ​ഞ്ഞ​ങ്ങാ​ട്: ആ​ഞ്ഞ​ടി​ച്ച പാ​ല​ക്കാ​ട​ൻ കാ​റ്റി​നു മു​ന്നി​ൽ എ​തി​രാ​ളി​ക​ൾ മു​ട്ടു​മ​ട​ക്കി. അ​ത്യ​ന്തം ഉ​ദ്വേ​ഗ​ജ​ന​ക​മാ​യ ഫോ​ട്ടോ​ ഫി​നി​ഷിം​ഗി​ൽ പാ​ല​ക്കാ​ട് ക​ന​ക​ക്ക​പ്പ് കാ​ത്തു. നി​ല​വി
കലാകിരീടം പാലക്കാടിന്
കാ​ഞ്ഞ​ങ്ങാ​ട്: ആ​ഞ്ഞ​ടി​ച്ച പാ​ല​ക്കാ​ട​ൻ കാ​റ്റി​നു മു​ന്നി​ൽ എ​തി​രാ​ളി​ക​ൾ മു​ട്ടു​മ​ട​ക്കി. അ​ത്യ​ന്തം ഉ​ദ്വേ​ഗ​ജ​ന​ക​മാ​യ ഫോ​ട്ടോ​ ഫി​നി​ഷിം​ഗി​ൽ പാ​ല​ക്കാ​ട് ക​ന​ക​ക്ക​പ്പ് കാ​ത്തു.

നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​രാ​യ പാ​ല​ക്കാ​ട് 951 പോ​യി​ന്‍റ് നേ​ടി​യാ​ണ് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം​ വ​ർ​ഷ​വും 117.5 പ​വ​ന്‍റെ സ്വ​ർ​ണ​ക്ക​പ്പ് സ്വ​ന്ത​മാ​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ടും ക​ണ്ണൂ​രും ഒ​രു​പോ​ലെ ഉ​യ​ർ​ത്തി​യ വെ​ല്ലു​വി​ളി ര​ണ്ടു പോ​യി​ന്‍റു​ക​ൾ​ക്കു മ​റി​ക​ട​ന്നാ​യി​രു​ന്നു പാ​ല​ക്കാ​ട് കി​രീ​ട​മു​റ​പ്പി​ച്ച​ത്. 949 പോ​യ​ന്‍റു​ക​ളു​മാ​യാ​ണ് കോ​ഴി​ക്കോ​ടും ക​ണ്ണൂ​രും ര​ണ്ടാം​ സ്ഥാ​നം പ​ങ്കി​ട്ട​ത്.

തൃ​ശൂ​ർ (940) മൂ​ന്നും മ​ല​പ്പു​റം (909) നാ​ലും എ​റ​ണാ​കു​ളം (904) അ​ഞ്ചും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. ക​ലാ​കേ​ര​ളം ഒ​ന്നാ​കെ കാ​ഞ്ഞ​ങ്ങാ​ട് എ​ന്ന ചെ​റു​പ​ട്ട​ണ​ത്തി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ നാ​ലു ദി​ന​രാ​ത്ര​ങ്ങ​ൾ​ക്കൊ​ടു​വി​ൽ കൗ​മാ​ര​പ്ര​തി​ഭ​ക​ളു​ടെ പെ​രു​ങ്ക​ളി​യാ​ട്ട​ത്തി​ന്‍റെ പ​രി​സ​മാ​പ്തി പ്രൗ​ഢ​ഗം​ഭീ​ര​മാ​യി​രു​ന്നു. മൂ​ന്നു​ദി​വ​സ​ത്തെ എ​രി​യും വെ​യി​ലി​ന്‍റെ തീ​ക്ഷ്ണ​ത മാ​യ്ച്ചു​കൊ​ണ്ട് ത​ക​ർ​ത്തു​പെ​യ്ത മ​ഴ​യെ സാ​ക്ഷി​നി​ർ​ത്തി​യാ​ണ് സ​മ്മാ​ന​ദാ​നം ന​ട​ന്ന​ത്.​ക​ലോ​ത്സ​വ​ത്തി​ന്‍റെ ആ​ദ്യ ര​ണ്ടു​ദി​ന​ങ്ങ​ളി​ലും നാ​ലാം​സ്ഥാ​ന​ത്തുനി​ന്ന പാ​ല​ക്കാ​ട് മൂ​ന്നാം​ദി​നം ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കും സ​മാ​പ​ന​ദി​വ​സം ഒ​ന്നാം​സ്ഥാ​ന​ത്തേ​ക്കും കു​തി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. 161 പോ​യ​ന്‍റി​ന്‍റെ വ്യ​ക്ത​മാ​യ ലീ​ഡ് നേ​ടി സ്കൂ​ളു​ക​ളി​ൽ ഒ​ന്നാം​സ്ഥാ​ന​ത്തെ​ത്തി​യ ആ​ല​ത്തൂ​ർ ബി​എ​സ്എ​സ് ഗു​രു​കു​ലം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ മി​ന്നും​പ്ര​ക​ട​നം പാ​ല​ക്കാ​ടി​ന്‍റെ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി.

അ​റ​ബി​ക് ക​ലോ​ത്സ​വ​ത്തി​ൽ 95 പോ​യി​ന്‍റു​മാ​യി പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ൾ ഒ​ന്നാം​സ്ഥാ​നം പ​ങ്കി​ട്ടു. സം​സ്കൃ​ത ക​ലോ​ത്സ​വ​ത്തി​ൽ തൃ​ശൂ​ർ, എ​റ​ണാ​കു​ളം ജി​ല്ല​ക​ൾ 95 പോ​യ​ന്‍റോ​ടെ ഒ​ന്നാ​മ​തെ​ത്തി.​അ​പ്പീ​ൽ പ്ര​ള​യ​മു​ണ്ടാ​യി​ട്ടും മ​ത്സ​ര​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ സം​ഘാ​ട​ക​ർ​ക്കു ക​ഴി​ഞ്ഞു. ആ​കെ 642 അ​പ്പീ​ലു​ക​ളി​ലു​ടെ 3061 പേ​രാ​ണ് (ഗ്രൂ​പ്പ് ഇ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ) മ​ത്സ​രി​ച്ച​ത്.​ഇ​തി​ൽ ഡി​ഡി​ഇ വ​ഴി 278 ഉം ​ലോ​കാ​യു​ക്ത വ​ഴി 324 ഉം ​മു​ൻ​സി​ഫ് കോ​ട​തി വ​ഴി 40 അ​പ്പീ​ലു​ക​ളു​മാ​ണ് പ​രി​ഗ​ണി​ച്ച​ത്.​ഏ​റ്റ​വും കൂ​ടു​ത​ൽ അ​പ്പീ​ലു​ക​ൾ വ​ന്ന​ത് തി​രു​വ​ന​ന്ത​പു​ര​ത്തുനി​ന്നാ​ണ് - 380.

ഏ​റ്റ​വും കു​റ​വ് ഇ​ടു​ക്കി ജി​ല്ല​യി​ൽ നി​ന്നു​മാ​ണ് - 54. ജി​ല്ല​ക​ളു​ടെ പോ​യി​ന്‍റ് നി​ല പാ​ല​ക്കാ​ട് 951, കോ​ഴി​ക്കോ​ട് 949, ക​ണ്ണൂ​ർ 949, തൃ​ശൂ​ർ 940, മ​ല​പ്പു​റം 909, എ​റ​ണാ​കു​ളം 904, തി​രു​വ​ന​ന്ത​പു​രം 898, കോ​ട്ട​യം 894, കാ​സ​ർ​ഗോ​ഡ് 875, വ​യ​നാ​ട് 874, ആ​ല​പ്പു​ഴ 868, കൊ​ല്ലം 860, പ​ത്ത​നം​തി​ട്ട 773, ഇ​ടു​ക്കി 722, ആ​ദ്യ അ​ഞ്ച് സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​യ സ്കൂ​ളു​ക​ൾ​ബി​എ​സ്എ​സ് ഗു​രു​കു​ലം എ​ച്ച്എ​സ്എ​സ് ആ​ല​ത്തൂ​ർ, പാ​ല​ക്കാ​ട്- 161, എ​ൻ​എ​സ് ബോ​യ്സ് എ​ച്ച്എ​സ്എ​സ് മാ​ന്നാ​ർ, ആ​ല​പ്പു​ഴ-130​, എ​സ് വി​ജി​എ​ച്ച്എ​സ്എ​സ് കി​ട​ങ്ങ​ന്നൂ​ർ, പ​ത്ത​നം​തി​ട്ട-112,​സി​ൽ​വ​ർ ഹി​ൽ​സ് എ​ച്ച്എ​സ്എ​സ്, കോ​ഴി​ക്കോ​ട്-112, ​എം​കെ​എ​ൻ​എം​എ​ച്ച്എ​സ് കു​മാ​ര​മം​ഗ​ലം, ഇ​ടു​ക്കി-109