![പരാതിക്കാർക്കു നേരിട്ടു പണം;ഹൈക്കോടതി ഉത്തരവിനെതിരേ തിരുവനന്തപുരം ബാർ അസോ. പ്രമേയം](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13743312/full.jpg)
തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിൽ പ്രതിഷേധിച്ചു തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രമേയം പാസാക്കി. വാഹനാപകട കേസുകളിൽ പരാതിക്കാർക്കു നേരിട്ടു പണം ബാങ്ക് അക്കൗണ്ടിലേക്കു നൽകാനുള്ള ഹൈക്കോടതി ഉത്തരവ്, അഭിഭാഷകരുടെ അവകാശം ലംഘിക്കുന്നുവെന്ന് ആരോപിച്ചാണു ബാർ അസോസിയേഷൻ പ്രമേയം പാസാക്കിയത്.
അടുത്ത മാസം നടക്കുന്ന മെഗാ അദാലത്തിലെ വാഹനാപകട കേസുകൾ ബഹിഷ്കരിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. നവംബർ 26നാണ് സുപ്രീം കോടതി ഇത്തരത്തിൽ ഒരു സംവിധനം കൊണ്ടുവന്നത്. ഇതു നടപ്പാക്കാൻ ഇന്ത്യയിലെ മുഴുവൻ ഹൈക്കോടതികൾക്കും സുപ്രീംകോടതി നിർദേശം നൽകിയിരുന്നു.
കേരള ഹൈക്കോടതി ഇതു പ്രകാരമാണ് ഇത്തരം ഒരു ഉത്തരവിറക്കിയത്. ഹൈക്കോടതിയുടെ ഈ നടപടി ബഹിഷ്കരിക്കാനാണു ബാർ അസോസിയേഷൻ പ്രമേയം പാസാക്കിയത്. തങ്ങൾക്കുള്ള പരാതി ചീഫ് ജസ്റ്റീസിനെ അറിയിക്കാനും ബാർ അസോസിയേഷൻ തീരുമാനിച്ചു. കേരളത്തിൽ ആദ്യമായിട്ടാണ് ഒരു ഹൈക്കോടതി ഉത്തരവിനെതിരേ ഒരു അഭിഭാഷക അസോസിയേഷൻ പ്രമേയം പാസാക്കുന്നത്.