+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

200 വേ​ദി​ക​ൾ പി​ന്നി​ട്ട് അ​തി​ജീ​വ​ന​ത്തി​ന്‍റെ സ​ഹൃ​ദ​യ സം​ഗീ​തം

കൊ​​​ച്ചി: അ​​​തി​​​ജീ​​​വ​​​ന​​​ത്തി​​​ന്‍റെ സം​​​ഗീ​​​ത വി​​​രു​​​ന്നൊ​​രു​​​രു​​​ക്കു​​​ന്ന സ​​​ഹൃ​​​ദ​​​യ മെ​​​ല​​​ഡീ​​​സ് 200 വേ​​​ദി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി. എ​​​റ​​​ണാ​​​കു​​​ളം​​​അ
200 വേ​ദി​ക​ൾ പി​ന്നി​ട്ട് അ​തി​ജീ​വ​ന​ത്തി​ന്‍റെ സ​ഹൃ​ദ​യ സം​ഗീ​തം
കൊ​​​ച്ചി: അ​​​തി​​​ജീ​​​വ​​​ന​​​ത്തി​​​ന്‍റെ സം​​​ഗീ​​​ത വി​​​രു​​​ന്നൊ​​രു​​​രു​​​ക്കു​​​ന്ന സ​​​ഹൃ​​​ദ​​​യ മെ​​​ല​​​ഡീ​​​സ് 200 വേ​​​ദി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി. എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ന വി​​​ഭാ​​​ഗ​​​മാ​​​യ സ​​​ഹൃ​​​ദ​​​യ​​​യാ​​​ണ് ഭി​​​ന്ന​​​ശേ​​​ഷി​​​യു​​​ള്ള ക​​​ലാ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​ൻ സ​​​ഹൃ​​​ദ​​​യ മെ​​​ല​​​ഡീ​​​സി​​​നു നാ​​​ലു വ​​​ർ​​​ഷം മു​​​ന്പു തു​​​ട​​​ക്ക​​​മി​​​ട്ട​​​ത്.

സ​​​ഹൃ​​​ദ​​​യ​​​യു​​​ടെ സു​​​വ​​​ർ​​​ണ ജൂ​​​ബി​​​ലി വ​​​ർ​​​ഷ​​​ത്തി​​​ൽ തു​​​ട​​​ക്ക​​​മി​​​ട്ട ക​​​ലാ​​​വി​​​ഭാ​​​ഗ​​​മാ​​​ണ് സ​​​ഹൃ​​​ദ​​​യ മെ​​​ല​​​ഡീ​​​സ്. ഗാ​​​ന​​​മേ​​​ള, മാ​​​ജി​​​ക് ഷോ, ​​​മി​​​മി​​​ക്സ്, ഡാ​​​ൻ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ മെ​​​ഗാ​​​ഷോ ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ തി​​​രു​​​നാ​​​ളു​​​ക​​​ൾ, ഉ​​​ത്സ​​​വ​​​ങ്ങ​​​ൾ മ​​​റ്റ് ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യ്ക്കൊ​​​പ്പം സ​​​ർ​​​ക്കാ​​​ർ സം​​​ഘ​​​ടി​​​പ്പി​​​ച്ച ടൂ​​​റി​​​സം മേ​​​ള​​​യി​​​ലും ഓ​​​ണാ​​​ഘോ​​​ഷ​​​ങ്ങ​​​ളി​​​ലു​​​മൊ​​​ക്കെ അ​​​വ​​​സ​​​രം ക​​​ണ്ടെ​​​ത്തി കു​​​റ​​​ഞ്ഞ കാ​​​ല​​​ത്തി​​​നു​​​ള്ളി​​​ൽ​​​ത്ത​​ന്നെ ഇ​​​രു​​​ന്നൂ​​​റി​​​ലേ​​​റെ വേ​​​ദി​​​ക​​​ൾ പി​​​ന്നി​​​ട്ടു. പ്ര​​​ഫ​​​ഷ​​​ണ​​​ൽ ഗാ​​​ന​​​മേ​​​ള സം​​​ഘ​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പ​​​മു​​​ള്ള അ​​​വ​​​ത​​​ര​​​ണ മി​​​ക​​​വു കാ​​​ട്ടു​​​ന്പോ​​​ഴും സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്കു താ​​​ങ്ങാ​​​വു​​​ന്ന പ്ര​​​തി​​​ഫ​​​ലം മാ​​​ത്രം സ്വീ​​​ക​​​രി​​​ക്കു​​​ന്ന ഈ ​​​സം​​​ഘം, ഓ​​​രോ അ​​​വ​​​ത​​​ര​​​ണ വേ​​​ദി​​​യി​​​ലും അ​​​ന്നു ല​​​ഭി​​​ക്കു​​​ന്ന സം​​​ഭാ​​​വ​​​ന നി​​​ർ​​​ധ​​​ന കാ​​​ൻ​​​സ​​​ർ രോ​​​ഗി​​​ക​​​ളു​​​ടെ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി ന​​​ല്കു​​​ക​​​യാ​​​ണ്.

ഓ​​​ഖി ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത​​​ർ​​​ക്കാ​​​യി സ്റ്റേ​​​ജ് ഷോ​​​ക​​​ൾ ന​​​ട​​​ത്തി സ​​​മാ​​​ഹ​​​രി​​​ച്ച ഒ​​​ന്ന​​​ര ല​​​ക്ഷം രൂ​​​പ ഇ​​​വ​​​ർ ദു​​​രി​​​താ​​​ശ്വാ​​​സ​​നി​​​ധി​​​യി​​​ലേ​​​ക്കു ന​​​ൽ​​​കി​​യി​​​രു​​​ന്നു. ഇ​​​ത്ത​​​വ​​​ണ​​​ത്തെ പ്ര​​​ള​​​യ​​​ത്തി​​​ൽ ഭ​​​വ​​​ന​​​ങ്ങ​​​ൾ ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കാ​​​യി ’കൂ​​​ടെ​​​യു​​​ണ്ട് ഞ​​​ങ്ങ​​​ളും ’ എ​​​ന്ന സ​​​ന്ദേ​​​ശ​​​വു​​​മാ​​​യി വി​​​വി​​​ധ​​​യി​​​ട​​​ങ്ങ​​​ളി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച സാ​​​ന്ത്വ​​​ന സം​​​ഗീ​​​ത യാ​​​ത്ര ഗാ​​​ന​​​മേ​​​ള​​​ക​​​ളി​​​ലൂ​​​ടെ സ​​​മാ​​​ഹ​​​രി​​​ച്ച അ​​​ഞ്ചു ല​​​ക്ഷ​​ത്തോ​​​ളം രൂ​​​പ സ​​​ഹൃ​​​ദ​​​യ​​​യു​​​ടെ പ്ര​​​ള​​​യാ​​​ന​​​ന്ത​​​ര ഭ​​​വ​​​ന​​​പ​​​ദ്ധ​​​തി​​​യു​​​മാ​​​യി കൈ​​​കോ​​​ർ​​​ത്തു​​​കൊ​​​ണ്ട് ഒ​​​രു ഭ​​​വ​​​ന​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​നാ​​​യി ന​​​ല്കു​​​ക​​​യാ​​ണു സ​​​ഹൃ​​​ദ​​​യ മെ​​​ല​​​ഡീ​​​സ് ടീം. ​​​ഗാ​​​യ​​​ക​​​രും മാ​​​ജി​​​ക് ഷോ ​​​അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​യാ​​​ളും മി​​​മി​​​ക്സ്, സ്കി​​​റ്റു​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​വ​​​രു​​​മൊ​​​ക്കെ ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​ണ്.

വാ​​​ദ്യോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​വ​​​ർ ഇ​​​വ​​​രു​​​ടെ സ​​​ഹാ​​​യി​​​ക​​​ളാ​​​യി​​കൂ​​​ടി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു.

ഭി​​​ന്ന​​​ശേ​​​ഷി​​​യു​​​ള്ള​​​വ​​​രു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ കൊ​​​ണ്ടു​​​വ​​​രി​​​ക, അ​​​വ​​​രു​​​ടെ ക​​​ഴി​​​വു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ച്ച് സ്വ​​​ന്ത​​​മാ​​​യി ഒ​​​രു വ​​​രു​​​മാ​​​നം ഉ​​​റ​​​പ്പാ​​​ക്കു​​​ക, സ​​​മൂ​​​ഹ വി​​​ക​​​സ​​​ന​​​ത്തി​​​ൽ ഭി​​​ന്ന​​​ശേ​​​ഷി​​​ക​​​ളു​​​ള്ള​​​വ​​​രെ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന സം​​​സ്കാ​​​രം രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​ക തു​​​ട​​​ങ്ങി​​​യ ല​​​ക്ഷ്യ​​​ങ്ങ​​​ളോ​​​ടെ​​​യാ​​​ണ് സ​​​ഹൃ​​​ദ​​​യ, ഭി​​​ന്ന​​​ശേ​​​ഷി​​​ക​​​ളു​​​ള്ള​​​വ​​​രു​​​ടെ ക്ഷേ​​​മ, പു​​​ന​​​ര​​​ധി​​​വാ​​​സ രം​​​ഗ​​​ത്തു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തെ​​​ന്ന് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​പോ​​​ൾ ചെ​​​റു​​​പി​​​ള്ളി പ​​​റ​​​ഞ്ഞു.

സ​​​ഹൃ​​​ദ​​​യ​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ വി​​​ക​​​ലാം​​​ഗ​​​ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ഇ​​​ന്നു ക​​​ലൂ​​​ർ റി​​​ന്യൂ​​​വ​​​ൽ സെ​​​ന്‍റ​​​റി​​​ൽ ’എ​​​ബി​​​ലി​​​റ്റി ഡേ’ ​​​യും സ​​​ഹൃ​​​ദ​​​യ മെ​​​ല​​​ഡീ​​​സി​​​ന്‍റെ നാ​​​ലാം വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​വും സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.