![ആശാൻ സ്മാരക കവിതാ പുരസ്കാരം എസ്. രമേശന്](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13742279/full.jpg)
കൊച്ചി: മഹാകവി കുമാരനാശാന്റെ സ്മരണയ്ക്കായി ചെന്നൈ ആശാൻ മെമ്മോറിയൽ അസോസിയേഷൻ നൽകിവരുന്ന ആശാൻ സ്മാരക കവിതാ പുരസ്കാരത്തിനു കവി.എസ്. രമേശൻ അർഹനായി. മലയാള കവിതയ്ക്കു നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണു പുരസ്കാരമെന്ന് പുരസ്കാര നിർണയ സമിതി അംഗങ്ങളായ പ്രഫ. എം.കെ. സാനു, പ്രഫ. എം. തോമസ് മാത്യു എന്നിവർ പറഞ്ഞു.
50,000 രൂപയും മെമന്റോയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം 10ന് ചെന്നൈയിൽ നടക്കുന്ന ചടങ്ങിൽ എംജി സർവകലാശാല മുൻ വൈസ്ചാൻസലറും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ വൈസ് ചെയർമാനുമായ ഡോ.രാജൻ ഗുരുക്കൾ സമ്മാനിക്കും.