എസ് .ഭാനു
വിതുര: ഉഴമലയ്ക്കൽ അയ്യപ്പൻകുഴി റോഡരികത്ത് വീട്ടിൽ എസ്. ഭാനു (90) നിര്യാതനായി. മക്കൾ: സുജാത, സുഗതൻ, ഗിരിജ, അനിൽകുമാർ. മരുമക്കൾ: പരേതനായ സോമൻ , തങ്കമ്മ, സതീന്ദ്രൻ, കൃഷ്ണകുമാരി. സഞ്ചയനം രണ്ടിന് രാവിലെ ഒന്‍പതിന് .
ബാബു
പാലോട്: പച്ച മണ്ഡപംകുന്ന് അര്ച്ചനാഭവനില് ബാബു (58) നിര്യാതനായി. ഭാര്യ: സതി. മകള്‍: അര്‍ച്ചന. മരുമകന്: പ്രശാന്ത്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒന്‍പതിന്.
ബി.വിജയമ്മ
വിതുര: ചാങ്ങ കമ്പനിമുക്ക് ആർ.കെ.ഭവനിൽ പരേതനായ വേലുക്കുട്ടി പണിക്കരുടെ ഭാര്യ ബി.വിജയമ്മ (94) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 10ന് സ്വവസതിയിൽ. മക്കൾ: ശശിധരൻ, വത്സല, രാജേന്ദ്രൻ, ശോഭന. മരുമക്കൾ: സരസ്വതിയമ്മ, വാമദേവൻ, കുമാരി, മണി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒന്‍പതിന്.
ഭാര്‍ഗവിഅമ്മ
പാലോട് : പുല്ലമ്പാറ പൊയ്കകത്ത് ആറ്റുകട്ടയ്ക്കാലില്വീട്ടില് പരേതനായ ദാമോദരന്‍പിള്ളയുടെ ഭാര്യ ഭാര്‍ഗവിഅമ്മ (90) നിര്യാതയായി. മക്കള്‍: ജലജ, സൈരന്ദ്രി, വത്സല, മോഹനന്‍നായര്‍, വേണുഗോപാലന്‍നായര്‍, സതീശന്‍നായര്‍. മരുമക്കള്‍: കമലന്, ദാമോദരന്‍, ദിവാകരന്, ശശികല, സുശീല, സിന്ധു. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒന്‍പതിന്.
യു. സുരേഷ്
തിരുവനന്തപുരം: സിപിഐ സംസ്ഥാന സോഷ്യൽ മീഡിയ ഡിപ്പാർട്ടുമെന്റ് കമ്മിറ്റി അംഗവും ജനയുഗം മുൻ ജനറൽ മാനേജരും സി. അച്യുതമേനോൻ ഫൗണ്ടേഷൻ ഗവേണിംഗ് ബോഡി അംഗവും മുൻ പിഎസ്സി അംഗവുമായിരുന്ന യു. സുരേഷ് (60)നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12.30ന് തിരുവനന്തപുരത്ത് ശാന്തി കവാടത്തിൽ. പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് പി. ടി .ഭാസ്കര പണിക്കരുടേയും ജാനകി പണിക്കരുടേയും മകനാണ്. മാതാവിന്റെ 84-ാം പിറന്നാൾ ചടങ്ങുകൾ നടക്കവെ കുഴഞ്ഞുവീണ സുരേഷിനെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരം സെന്റ് ജോസഫ്സ് ഹൈസ്കൂള്‍, മാര്‍ ഈവാനിയോസ് കോളജ്, കേരള ലോ അക്കാദമി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി.
സ്കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ പൊതുരംഗത്തുവന്ന സുരേഷ് എഐഎസ്എഫിന്റെ തിരുവനന്തപുരത്തെ പ്രധാന നേതാക്കളിലൊരാളായി മാറി. എഐഎസ്എഫ്ജില്ലാ, സിറ്റി കമ്മിറ്റികളുടെ ഭാരവാഹിയായിരുന്നു. ബാങ്ക് ജീവനക്കാരനായി ഔദ്യോഗിക ജീവിതം ആരംഭിച്ച സുരേഷ് എസ്ബിടി എംപ്ളോയിസ് യൂണിയന്റെയും എ ഐബിഇഎയുടേയും സജീവ പ്രവർത്തകനായി. യുവകലാ സാഹിതിയുടെ ജില്ലാ-സംസ്ഥാന ഭാരവാഹിയായും പ്രവർത്തിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി നിർദേശപ്രകാരം ജോലി രാജിവച്ച് 2007 ഏപ്രിൽ മാസത്തിൽ ജനയുഗം ജനറൽ മാനേജരായി. മൂന്ന് വർഷക്കാലം ജനയുഗത്തിൽ പ്രവർത്തിച്ചശേഷം പിഎസ്സി മെമ്പറായി. പിഎസ്സി മെമ്പർ സ്ഥാനത്തുനിന്ന് വിരമിച്ചശേഷം നവയുഗം പത്രാധിപ സമിതി അംഗമായി. ബാങ്ക് ജീവനക്കാരിയായ ശ്രീദേവിയാണ് ഭാര്യ. മക്കൾ: ഗായത്രി, ഗാഥ. മരുമക്കൾ: മഹേഷ്, കേശവ്രാജ് നായർ. വഞ്ചിയൂരിൽ കോടതിക്കു സമീപം സ്വവസതിയായ ഗീതാഞ്ജലിയിൽ പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ പാർട്ടി നേതാക്കൾ രക്തപതാക പുതപ്പിച്ചു.
അംബുജാക്ഷി അമ്മ
നെടുമങ്ങാട്: വഞ്ചിയൂർ അമ്പലത്തിന്‍മുക്ക് നീനാ ഗാർഡൻസ് ടിസി 27/ 727ൽ പരേതനായ തിക്കുറിശി വി.വേലായുധൻ നായരുടെ ഭാര്യ ഡി.അംബുജാക്ഷി അമ്മ (87) നിര്യാതയായി. മക്കൾ :ജയലക്ഷ്മി, ജയന്തി.വി.നായർ, ജയകുമാർ, ജയദാസ്, ജയലാൽ. മരുമക്കൾ : ബി.മനോഹരൻ നായർ, കെ.ജി.ചന്ദ്രസേനൻ, പ്രീതാകുമാരി, മിനികുമാരി, എം.എസ്.മിനി. സഞ്ചയനം ഞായർ 8.30ന്.
എം.ലീല
നെടുമങ്ങാട്: കരുപ്പൂര് ഇടമലവീട്ടില് എം.ലീല (70) നിര്യാതയായി. ഭര്‍ത്താവ്: എ.സൈമണ്‍. മക്കള്‍: ഷെര്‍ളി, ഷീബ, പരേതനായ സത്യനാഥ്. മരുമക്കള്‍: മോഹനന്, പരേതനായ ജസ്റ്റിന്‍രാജ്. പ്രാര്‍ഥന തിങ്കളാഴ്ച വൈകുന്നേരം നാലിന്.
രാജേഷ്കുമാർ
നെടുമങ്ങാട്: കരിപ്പൂര്‍ കാവുംമൂല അഭിനവത്തിൽ രാജേഷ്കുമാർ (43) നിര്യാതനായി. ഭാര്യ: സന്ധ്യാദേവി . മക്കൾ: അഭിനവ് ,ആരാധ്യ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒന്‍പതിന്.
അജികുമാർ
ബാലരാമപുരം: മന്നോട്ടു കോണം പയറ്റുവിള അഖിൽ നിവാസിൽ അജികുമാർ (49) നിര്യാതനായി. ഭാര്യ: സിന്ധു കുമാരി. മക്കൾ: അഖില, അഖിൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന് .
ആർ. സതീഷ്കുമാർ
നേമം: മൊട്ടമൂട് കൈതൂർക്കോണം കിഴക്കിൻകര പുത്തൻവീട്ടിൽ കെ. രാജന്റെയും ആർ. ലീലയുടെയും മകൻ ആർ. സതീഷ് കുമാർ (32, ഐഎസ്ആർഒ/വിഎസ്എസ്സി സയന്റിസ്റ്റ് എൻജിനിയർ) നിര്യാതനായി. ഭാര്യ: എസ്.എസ്. സൂര്യ. മകൾ: എസ്.എസ്. ദിയ. സഹോദരങ്ങൾ: ആർ. രാജേഷ് (അശ്വതി), ആർ.എൽ. അനീഷ് (ജി.കെ. അശ്വതി). സഞ്ചയനം ചൊവ്വ രാവിലെ 8.30ന്.
കെ. അജയകുമാർ
ചിറയിൻകീഴ് : കൂന്തള്ളൂർ കുന്നിൽ കൃഷ്ണകൃപയിൽ കെ. അജയകുമാർ (കുട്ടൻ - 52) നിര്യാതനായി. ഭാര്യ: എസ്. ഉഷ. സഞ്ചയനം ചൊവ്വ രാവിലെ 8.30ന്.
ജോസ്
കൊടങ്ങാവിള: ചെന്പൻവിള കിഴക്കേക്കര പുത്തൻ വീട്ടിൽ ജോസ് (61) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: ജോയി, ജോഷി, ജോണ്‍. മരുമക്കൾ: ചിഞ്ചു, സന്ധ്യ, ജോളി.
സരസ്വതി അമ്മ
എസ്റ്റേറ്റ് : കോലിയക്കോട് കാവുവിളാകത്തു പുത്തൻവീട്ടിൽ പരേതനായ വിക്രമൻ നായരുടെ ഭാര്യ സരസ്വതി അമ്മ (70) നിര്യാതയായി. മക്കൾ: വി.എസ്. പ്രദീപ് കുമാർ, വി.എസ്. പ്രീത, വി.എസ്. സിന്ധു, വി.എസ്. ബിന്ദു. മരുമക്കൾ: പി.വി. ദേവു, എൻ.എസ്. സജീഷ് കുമാർ, എസ്. വിജയകുമാർ. സഞ്ചയനം വ്യാഴം രാവിലെ എട്ടിന്.
സത്യഭാമ
ചിറയിൻകീഴ്: പുതുക്കരി മുക്കാലുവട്ടം ക്ഷേത്രത്തിനു സമീപം പറന്പിൽ വീട്ടിൽ പൊടിയന്റെ ഭാര്യ സത്യഭാമ (67) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്.
എൽ. ഭാഗീരഥി
വെഞ്ഞാറമൂട്: മേലേകുറ്റിമൂട് തടത്തരികത്തു പുത്തൻവീട്ടിൽ എൽ. ഭാഗീരഥി (92) നിര്യാതയായി. മക്കൾ: ദിവാകരൻ, സഹദേവൻ, ശശിധരൻ, അനുജൻ, ശ്യാമള. മരുമക്കൾ: രാധ, ശശികല, അംബിക, വസന്ത, ചന്ദ്രാനുജൻ. സഞ്ചയനം തിങ്കൾ രാവിലെ ഒൻപതിന്.
തിരുവനന്തപുരം
01:12 AM Dec 01, 2019 | Deepika.com