തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രിൻസിപ്പൽ കോളജിലെ വിദ്യാർഥി സംഘടനകളുടെ യോഗം വിളിച്ചു. കോളജിൽ ഉണ്ടായ തുടർച്ചയായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. നാളെ രാവിലെ പ്രിൻസിപ്പലിന്റെ അധ്യക്ഷതയിൽ യോഗം ചേരും. മുഴുവൻ വിദ്യാർഥി സംഘടനാ പ്രതിനിധികളും പങ്കെടുക്കുമെന്നു പ്രിൻസിപ്പൽ അറിയിച്ചു.