![നെടുമ്പാശേരിയിൽ 1.30 കോടിയുടെ സ്വർണം പിടിച്ചു; മൂന്നു യാത്രക്കാർ പിടിയിൽ](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13730512/full.jpg)
നെടുമ്പാശേരി: അനധികൃതമായി കടത്തികൊണ്ടുവന്ന 1.30 കോടി രൂപയുടെ സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. മൂന്നു യാത്രക്കാരിൽനിന്നായി പിടിച്ചെടുത്തവയിൽ 997 ഗ്രാം സ്വർണവും 3197 ഗ്രാം സ്വർണ മിശ്രിതവുമാണ്.
കോഴിക്കോട് കൂവചന്ദ് പള്ളിയാത്ത് വീട്ടിൽ പി.പി. ഷെമീറിൽ നിന്നാണ് 997 ഗ്രാം സ്വർണം പിടിച്ചെടുത്തത്. ഇയാൾ മലേഷ്യയിലെ ക്വാലാലംപുരിൽനിന്നു വെള്ളിയാഴ്ച രാത്രി 12 ഓടെയാണ് നെടുമ്പാശേരിയിലെത്തിയത്. മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. സ്വർണമിശ്രിതവുമായി വന്ന മറ്റ് രണ്ടു പേരും കോഴിക്കോട് സ്വദേശികളാണ്. ഇവർ അബുദാബിയിൽ നിന്നുള്ള ഇത്തിഹാദ് എക്സ്പ്രസിലെ യാത്രക്കാരായിരുന്നു.
ഒരാളിൽ നിന്ന് 2200 ഗ്രാമും രണ്ടാമനിൽ നിന്ന് 997 ഗ്രാം സ്വർണമിശ്രിതവുമാണ് പിടിച്ചെടുത്തത്. പ്രതികൾ സ്വർണക്കടത്ത് സംഘത്തിലെ കണ്ണിയാണോയെന്നറിയാൻ കസ്റ്റംസ് സംഘം ഇവരെ വിശദമായി ചോദ്യം ചെയ്യുന്നുണ്ട്.