![നാവികസേന രാജ്യത്തിന്റെ അഭിവൃദ്ധിക്ക് കരുത്ത്: അഡ്മിറല്‍ കരംബീര്‍ സിംഗ്](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13729429/full.jpg)
ഏഴിമല: ശക്തമായ നാവികസേന രാജ്യത്തിന്റെ അഭിവൃദ്ധിയെയാണ് സൂചിപ്പിക്കുന്നതെന്ന് നാവിക സേന മേധാവി അഡ്മിറല്‍ കരംബീര്‍ സിംഗ്.
ഏഴിമല നാവിക അക്കാഡമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിനെ അഭിവാദ്യംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തീരദേശ സുരക്ഷ ദുര്‍ബലമാണെങ്കില്‍ അത് രാജ്യത്തെ തകര്‍ച്ചയിലേക്ക് നയിക്കും. ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് തീരസംരക്ഷണം ഉറപ്പാക്കണം. തീരസുരക്ഷയ്ക്കൊപ്പം രാജ്യത്തിന്റെ വളര്‍ച്ചയും ഭാവി കെട്ടിപ്പടുക്കലും നാവികസേനയുടെ ഉത്തരവാദിത്തമാണ്.
സൈന്യത്തിന്റെ ആള്‍ബലവും ആയുധബലവും വര്‍ധിപ്പിക്കണം. സൈനികര്‍ സ്വന്തം സുരക്ഷയേക്കാള്‍ രാജ്യത്തിന്റെ സുരക്ഷയ്ക്കാണ് മുന്‍തൂക്കം നല്‍കേണ്ടത്. വിദേശ രാജ്യങ്ങളില്‍നിന്നെത്തിയവര്‍ രാജ്യത്തിന് ഏറെ വിലമതിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.