![ചർച്ച് ആക്ട്: ഹർജിയിൽ കക്ഷി ചേരുമെന്നു കാത്തലിക് ഫെഡറേഷൻ](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13729430/full.jpg)
കോട്ടയം: ക്രിസ്ത്യൻ പള്ളികളുടെ സന്പത്തും സ്വത്തുക്കളും കൈകാര്യം ചെയ്യാൻ പ്രത്യേക നിയമം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ചില തത്പരകക്ഷികൾ ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന ഹർജി ദുരുദ്ദേശ്യപരവും വളഞ്ഞവഴിയിലൂടെ ചർച്ച് ആക്ട് നടപ്പാക്കാനുള്ള ചിലരുടെ ശ്രമത്തിന്റെ ഭാഗവുമാണെന്നും കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യ കുറ്റപ്പെടുത്തി.
അതുകൊണ്ടുതന്നെ ആ ഹർജിയിൽ എതിർ കക്ഷിയായി ചേരുകയും ഹർജിക്കാരുടെ തെറ്റായ ഉദ്ദേശ്യം കോടതിയിലും പൊതുജനമധ്യത്തിലും തുറന്നുകാട്ടുകയും ചെയ്യുമെന്നു ഫെഡറേഷൻ ദേശീയ പ്രസിഡന്റ് അഡ്വ. പി.പി.ജോസഫ് അറിയിച്ചു.
അതുകൊണ്ടുതന്നെ ആ ഹർജിയിൽ എതിർ കക്ഷിയായി ചേരുകയും ഹർജിക്കാരുടെ തെറ്റായ ഉദ്ദേശ്യം കോടതിയിലും പൊതുജനമധ്യത്തിലും തുറന്നുകാട്ടുകയും ചെയ്യുമെന്നു ഫെഡറേഷൻ ദേശീയ പ്രസിഡന്റ് അഡ്വ. പി.പി.ജോസഫ് അറിയിച്ചു.