താമരശേരി: കൂടത്തായി റോയ് തോമസ് വധക്കേസില്‍ റിമാന്‍ഡ് കാലാവധി അവസാനിച്ച മുഖ്യപ്രതി ജോളിയെയും ടോം തോമസ് വധക്കേസില്‍ കസ്റ്റഡി കാലാവധി അവസാനിച്ച രണ്ടാം പ്രതി കാക്കവയല്‍ മഞ്ചാടി വീട്ടില്‍ എം.എസ്. മാത്യുവിനെയും ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി.
ഇരുവരെയും താമരശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ജോളിയെ പതിനാലുദിവസത്തേക്കും മാത്യുവിനെ ജുഡീഷല്‍ കസ്റ്റഡി കാലാവധിയായ ഒമ്പതുവരെയുമാണ് റിമാന്ഡില്വിട്ടത്. ഈ കേസില്‍ മാത്യു അഞ്ചു ദിവസമാണ് പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞത്.
ഇതോടെ കോടഞ്ചേരി, താമരശേരി പോലീസ് സ്റ്റേഷനുകളില്‍ മാത്യുവിനെതിരേ രജിസ്റ്റര്‍ചെയ്ത അഞ്ചു കേസുകളുടെയും അറസ്റ്റും കസ്റ്റഡിയും കഴിഞ്ഞു. മാത്യുവിനെതിരേയുള്ള അഞ്ചു കേസകളിലുമായി നല്കിയ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ടോം തോമസ് വധക്കേസില്‍ മൂന്നാം പ്രതി പള്ളിപ്പുറം തച്ചംപൊയില്‍ മുള്ളമ്പലത്തില്‍ വീട്ടില്‍ പ്രജുകുമാറിന്റെ അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തും.