![പാഠപുസ്തകങ്ങളുടെ ഇൻഡന്റ് നൽകണം](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13729400/full.jpg)
തിരുവനന്തപുരം: ഹയർ സെക്കൻഡറി സ്കൂളുകളിലെ അടുത്ത അധ്യയന വർഷത്തെ (2020-21) പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങളുടെ ഇൻഡന്റ് പോർട്ടൽ മുഖേന സമർപ്പിക്കാം. വിശദാംശം ഹയർ സെക്കൻഡറി പോർട്ടലിലെ അക്കാദമിക് സെക്ഷനിൽനിന്നു നവംബർ 28ന് നൽകിയ Acd.Spc(1)/163515/2019/HSE നമ്പർ സർക്കുലറിൽ. പാഠപുസ്തകങ്ങളുടെ ഇൻഡന്റിംഗ് ഡിസംബർ ഏഴിനകം പൂർത്തിയാക്കണം.