![കാറിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു രണ്ടു പേർ മരിച്ചു](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13729349/full.jpg)
അന്പലപ്പുഴ: ബന്ധുവുമായി എയർപോർട്ടിലേക്കു പോയ കാറിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു തുറമുഖ വകുപ്പ് ജീവനക്കാരനും ബന്ധുവായ യുവതിയും മരിച്ചു.
അഞ്ചുപേർക്കു പരിക്കേറ്റു. പുന്നപ്ര തെക്ക് പഞ്ചായത്ത് പത്താംവാർഡിൽ കൊച്ചുപറന്പ് വീട്ടിൽ പരേതനായ അബ്ദുൽ ഖാദറിന്റെ മകനും തുറമുഖ വകുപ്പിലെ ജീവനക്കാരനുമായ മുജീബും(43) ബന്ധു കാക്കാഴം ദാറുൽ മൻസിലിൽ താഹ- താജുന്നീസ ദന്പതികളുടെ മകൾ തഹ്സിന(22)യുമാണ് മരിച്ചത്. മുജീബിന്റെ ഭാര്യ ബുഷറ(38), മകൻ മുഹമ്മദ് (12), കാറിലുണ്ടായിരുന്ന ബന്ധുക്കൾ ഉൾപ്പെടെ അഞ്ചുപേരെ ഗുരുതര പരിക്കുകളോടെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി 11ഓടെ കൊല്ലം ദേശീയ പാതയിൽ പാരിപള്ളിക്കടുത്ത് കല്ലുവാതുക്കൽ വച്ചായിരുന്നു അപകടം. ഭാര്യാസഹോദരനായ പല്ലന പാനൂർ സ്വദേശി സെയ്ദിനെ തിരുവനന്തപുരം എയർപോർട്ടിൽ എത്തിക്കാനായി പുന്നപ്രയിൽ പോയ ഇവർ സഞ്ചരിച്ചിരുന്ന കാറിൽ എതിർദിശയിൽനിന്ന് അമിതവേഗത്തിൽ വന്ന ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു മുജീബ് അപകടസ്ഥലത്തുതന്നെ മരിച്ചു.
മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ചേർത്തല കെവിഎം കോളജിലെ അവസാന വർഷ എംഫാം വിദ്യാർഥിനിയാണ് തഹ്സീന. മാതാവ്: ഹവ്വ ഉമ്മ. തസ്മിലയാണ് സഹ്സിനയുടെ സഹോദരി.