+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്കൂട്ടർ അപകടത്തിൽ രണ്ടു പേർ മരിച്ചു

ക​​​​​യ്പ​​​​​മം​​​​​ഗ​​​​​ലം: പെ​​​​​രി​​​​​ഞ്ഞ​​​​​ന​​​​ത്ത് അ​​​​ജ്ഞാ​​​​ത വാ​​​​ഹ​​​​നം ഇ​​​​ടി​​​​ച്ച് സ്കൂ​​​​​ട്ട​​​​​ർ യാ​​​​​ത്രി​​​​​ക​​​​​രാ​​​​​യ ര​​​​ണ്ടു പേ​​​​​ർ മ​​​​​രി​​​​​ച്ചു. ആ​​​
സ്കൂട്ടർ അപകടത്തിൽ   രണ്ടു പേർ മരിച്ചു
ക​​​​​യ്പ​​​​​മം​​​​​ഗ​​​​​ലം: പെ​​​​​രി​​​​​ഞ്ഞ​​​​​ന​​​​ത്ത് അ​​​​ജ്ഞാ​​​​ത വാ​​​​ഹ​​​​നം ഇ​​​​ടി​​​​ച്ച് സ്കൂ​​​​​ട്ട​​​​​ർ യാ​​​​​ത്രി​​​​​ക​​​​​രാ​​​​​യ ര​​​​ണ്ടു പേ​​​​​ർ മ​​​​​രി​​​​​ച്ചു. ആ​​​​​ലു​​​​​വ ദേ​​​​​ശം പു​​​​​റ​​​​​നാ​​​​​ട് സ്വ​​​​​ദേ​​​​​ശി പ​​​​​യ്യ​​​​​പ്പ​​​​​ള്ളി വീ​​​​​ട്ടി​​​​​ൽ അ​​​​​ജീ​​​​​ഷി​​​​​ന്‍റെ മ​​​​​ക​​​​​ൻ ശ്രീ​​​​​മോ​​​​​ൻ(16), ആ​​​​​ലു​​​​​വ യു​​​​​സി കോ​​​​​ള​​​​​ജ് കു​​​​​ട്ട​​​​​ൻ​​​​​പി​​​​​ള്ള പ്ര​​​​​ദീ​​​​​പി​​​​​ന്‍റെ മ​​​​​ക​​​​​ൻ ദി​​​​​ൽ​​​​​ജി​​​​​ത്ത്(18) എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് മ​​​​​രി​​​​​ച്ച​​​​​ത്.

ദേ​​​​​ശീ​​​​​യ​​​​​പാ​​​​​ത 66 ൽ ​​​​​പെ​​​​​രി​​​​​ഞ്ഞ​​​​​നം പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് ഓ​​​​​ഫീ​​​​​സി​​​​​നു സ​​​​മീ​​​​പം ഇ​​​​​ന്ന​​​​​ലെ പു​​​​​ല​​​​​ർ​​​​​ച്ചെ 2.40നാ​​​​​ണ് അ​​​​​പ​​​​​ക​​​​​ട​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്. ഇ​​​​​രു​​​​​വ​​​​​രും ദേ​​​​​ശീ​​​​​യ​​​​​പാ​​​​​ത​​​​​യി​​​​​ൽ ര​​​​​ക്തം വാ​​​​​ർ​​​​​ന്നു കി​​​​​ട​​​​​ക്കു​​​​​ന്ന​​​​​തു​​​​​ക​​​​​ണ്ട് വ​​​​​ഴി​​​​​യാ​​​​​ത്ര​​​​​ക്കാ​​​​​ർ പോ​​​​​ലീ​​​​​സി​​​​​നെ അ​​​​​റി​​​​​യി​​​​​ച്ച​​​​​തി​​​​​നെ​​​​​തു​​​​​ട​​​​​ർ​​​​​ന്ന് ആം​​​​​ബു​​​​​ല​​​​​ൻ​​​​​സി​​​​​ൽ കൊ​​​​​ടു​​​​​ങ്ങ​​​​​ല്ലൂ​​​​​ർ താ​​​​​ലൂ​​​​​ക്ക് ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ എ​​​​​ത്തി​​​​​ച്ചെ​​​​​ങ്കി​​​​​ലും ജീ​​​​​വ​​​​​ൻ ര​​​​​ക്ഷി​​​​​ക്കാ​​​​​ൻ സാ​​​​​ധി​​​​​ച്ചി​​​​​ല്ല. വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച രാ​​​​​ത്രി 10.30 നു ​​​​​ശ്രീ​​​​​മോ​​​​​ൻ സു​​​​​ഹൃ​​​​​ത്താ​​​​​യ ദി​​​​​ൽ​​​​​ജി​​​​​ത്തി​​​​​നെ​​​​യും കൂ​​​​​ട്ടി മ​​​​​തി​​​​​ല​​​​​ക​​​​​ത്ത് അ​​​​​മ്മ​​​​​യെ കാ​​​​​ണാ​​​​​ൻ എ​​​​ത്തി​​​​യ​​​​താ​​​​​യി​​​​​രു​​​​​ന്നു. മ​​​​​തി​​​​​ല​​​​​ക​​​​​ത്തു​​​​​നി​​​​​ന്ന് മൂ​​​​​ന്നു​​​​​പീ​​​​​ടി​​​​​ക​​​​​യി​​​​​ലേ​​​​​ക്കു പോ​​​​​കു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ​​​​യാ​​​​ണ് അ​​​​​പ​​​​​ക​​​​​ടം. ക​​​​​യ്പ​​​​​മം​​​​​ഗ​​​​​ലം പോ​​​​​ലീ​​​​​സ് അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​മാ​​​​​രം​​​​​ഭി​​​​​ച്ചു.