![സാന്പത്തിക പ്രതിസന്ധി: കോണ്ഗ്രസ് യോഗം തിങ്കളാഴ്ച](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13713709/full.jpg)
തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളിലെ കോണ്ഗ്രസ് അധ്യക്ഷൻമാരുടെയും പാർലമെന്ററി പാർട്ടി ലീഡർമാരുടെയും യോഗം തിങ്കളാഴ്ച തിരുവനന്തപുരത്തു ചേരും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേരിടുന്ന അവഗണന, സാന്പത്തിക ഞെരുക്കം, നിലവിലുള്ള അധികാരങ്ങൾ കവർന്നെടുക്കുന്ന നടപടി തുടങ്ങിയ കാര്യങ്ങൾ യോഗം ചർച്ച ചെയ്യും. പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ രാവിലെ പത്തിനു ചേരുന്ന യോഗം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനംചെയ്യും.