മമ്മൂട്ടി നായകനായി 1992ൽ പുറത്തിറങ്ങിയ സിനിമയാണ് ജോണി വാക്കർ. സൂപ്പർ ഹിറ്റായി മാറിയ സിനിമയിൽ മമ്മൂട്ടിക്കൊപ്പം വേഷമിട്ട കുട്ടപ്പായി എന്ന കഥാപാത്രത്തെ ആരും മറക്കാനിടയില്ല. അടുത്തിടെ സമൂഹമാധ്യമങ്ങളിലെ ചർച്ച ഈ കുട്ടപ്പായിയെ കുറിച്ചായിരുന്നു.
സിനിമ സ്നേഹികളുടെ ഫേസ്ബുക്ക് കൂട്ടായ്മയിലാണ് ഈ ചർച്ച ഉയർന്നത്. ഇതേ തുടർന്ന് ഇദ്ദേഹത്തെ പലരും അന്വേഷിച്ചു. അവസാനം കണ്ടെത്തുകയും ചെയ്തു. തമിഴ്നാട് സ്വദേശിയായ നീലകണ്ഠനാണ് കുട്ടപ്പായിയുടെ കഥാപാത്രത്തെ മനോഹരമാക്കിയത്.
ഏറെ തെരച്ചിലിനു ശേഷം കുട്ടപ്പായിയെ കണ്ടെത്താനായതിന്റെ സന്തോഷത്തിലാണ് ആരാധകർ. അദ്ദേഹം ഇപ്പോൾ ജപ്പാനിൽ ഡാൻസ് മാസ്റ്ററായി ജോലി ചെയ്യുകയാണ്.