![റേഷൻ വ്യാപാരി പ്രതിനിധികൾ പാർലമെന്റ് മാർച്ച് നടത്തും](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13661139/full.jpg)
വൈക്കം: റേഷൻ വിഹിതം അടിക്കടി വെട്ടിക്കുറച്ച് സ്റ്റാറ്റ്യൂട്ടറി റേഷനിംഗ് സംവിധാനത്തെ തകർക്കുവാനും സംഭരണവും വിതരണവും കുത്തകകൾക്കു നൽകി പൊതുവിതരണത്തെ ഇല്ലായ്മ ചെയ്യാനുമുള്ള കേന്ദ്രസർക്കാർ നയത്തിനെതിരെ ഡിസംബർ മൂന്നിന് സംസ്ഥാനത്തെ റേഷൻ വ്യാപാരി പ്രതിനിധികൾ പാർലമെന്റിലേക്കു മാർച്ച് നടത്തും. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മാർച്ച് ഉദ്ഘാടനം ചെയ്യും. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തും.
കേരളത്തിലെ മുഴുവൻ എംപിമാരും മാർച്ചിൽ പങ്കെടുക്കും. പാർലമെന്റ് മാർച്ചിന് അനുഭാവം പ്രകടിപ്പിച്ചു അന്നേദിവസം റേഷൻ വ്യാപാരികൾ കടകൾ അടച്ച് താലൂക്ക് ആസ്ഥാനങ്ങളിൽ ധർണ നടത്തുമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് കോട്ടയം ജില്ലാ പ്രസിഡന്റ് വി. ജോസഫ് അറിയിച്ചു.