![ഭാഗ്യക്കുറി സംരക്ഷണ സമരസമിതി സമരപ്രഖ്യാപന കണ്വൻഷൻ](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13661142/full.jpg)
കൊച്ചി: കേരള സംസ്ഥാന ഭാഗ്യക്കുറി സംരക്ഷണ സമരസമിതിയുടെ സമരപ്രഖ്യാപന സംസ്ഥാന കണ്വൻഷൻ എറണാകുളം ടൗണ്‍ ഹാളിൽ ധനകാര്യ മന്ത്രി ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ ഫിലിപ് ജോസഫ് അധ്യക്ഷത വഹിച്ചു. വി. ബാലൻ സമരപ്രഖ്യാപന പ്രമേയം അവതരിപ്പിച്ചു. സമരസമിതി കണ്‍വീനർ പി.ആർ. ജയപ്രകാശ്, എം.വി. ജയരാജൻ, വി.എസ്. മണി, കെ.എസ്. ഇന്ദുശേഖരൻ നായർ എന്നിവർ പ്രസംഗിച്ചു.