![പാലാ സെന്റ് ജോസഫ്സ് എൻജിനിയറിംഗ് കോളജിൽ മെഗാ എക്സിബിഷൻ ആരംഭിച്ചു](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13661016/full.jpg)
പാലാ: പാലാ സെന്റ് ജോസഫ്സ് എൻജിനിയറിംഗ് കോളജിൽ നടത്തെപ്പെടുന്ന മെഗാ എക്സിബിഷൻ എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സാബു തോമസ് ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെ വിജ്ഞാന ശേഖരം പരിധികൾ ഇല്ലാതെ നാളേക്കായി ശാസ്ത്രത്തെ ഉപയോഗപ്പെടുത്തി വിദ്യാഭ്യാസം പുനഃക്രമീകരിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനതല സ്കൂൾ വിദ്യാർഥികളുടെ പ്രൊജക്ട് മത്സരം 29, 30 തീയതികളിൽ യംഗ് ഇന്നവേഷൻ അവാർഡ് എന്ന പേരിൽ നടത്തപ്പെടും.
ഇന്ന് സംസ്ഥാനതലത്തിൽ ക്യൂസ് എന്ന പേരിൽ വിദ്യാർഥികളുടെ ക്വിസ് കോന്പറ്റീഷനും നടത്തപ്പെടും. മൂന്നു ദിനങ്ങളിലായി അപൂർവമായ നാണയ/സ്റ്റാന്പ് ശേഖരം, റിമോട്ട് കണ്ട്രോൾ നിയന്ത്രിത വിമാനങ്ങൾ, കേരള സ്റ്റാർട്ട് അപ് മിഷൻ, സംസ്ഥാന കൃഷി വകുപ്പ്, തിരുവനന്തപുരം പ്ലാനറ്റോറിയം തുടങ്ങിയ അത്യാധുനികവും ആകർഷകവുമായ സ്റ്റാളുകളുടെ പ്രദർശനം നടക്കും.
പ്രദർശനം സൗജന്യമാണ്. രാവിലെ ഒൻപതു മുതൽ വൈകുന്നേരം അഞ്ചു വരെയാണ് പ്രദർശന സമയം.