തോമസ്
മണ്ണാർക്കാട് : പുല്ലിശേരിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പ്രാക്കുഴിയിൽ തോമസ് (വാവച്ചൻ-70) നിര്യാതനായി. സംസ്കാരം ഇന്നുരാവിലെ 10.30ന് പുല്ലിശേരി സെന്റ് മേരീസ് കത്തോലിക്കാപള്ളിയിൽ. ഭാര്യ: തങ്കമ്മ ചങ്ങനാശേരി മല്ലപ്പള്ളി മേലേത്തറയിൽ കുടുംബാംഗം. മക്കൾ: ടിജു തോമസ്, ടോജോ തോമസ് (എൽഐസി ഏജൻറ്), ടിജിനി തോമസ്, ടിജോ തോമസ്. മരുമക്കൾ: പ്രിയ മറ്റത്തിൽ (കാരാകുർശി), ടിമി മാത്യു വെണ്ണമറ്റം (കാരാകുർശി), ജസ്റ്റിൻ ജോർജ് ഐപ്പൻപറന്പിൽ (പൊന്നംങ്കോട്).
കുര്യൻ
അഗളി : ചെമ്മണ്ണൂരിൽ വെട്ടിക്കൽ കുര്യൻ (95) നിര്യാതനായി. സംസ്കാരം ഡിസംബർ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് താവളം ഹോളിട്രിനിറ്റി ഫെറോനാപള്ളിയിൽ. ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കൾ: ജോർജ് (കല്ലടിക്കോട്), ജോസ്, ജോണി, ലില്ലി, ഫാ. സെബാസ്റ്റ്യൻ (സിഎം ടാൻസാനിയ), ആന്റണി, ലിസി, പരേതനായ ഫ്രാൻസിസ്. മരുമക്കൾ: ലില്ലി, മേരി, സാലി, ലിസി, ജിജി, ജോസഫ് പുതിയകുന്നേൽ (നിലന്പൂർ മണിമൂളി), പരേതനായ കുഞ്ഞുമോൻ.
തങ്കമ്മ
വടക്കഞ്ചേരി: തേനിടുക്ക് പരേതനായ മുണ്ടാനിക്കൽ ആൻഡ്രൂസിന്റെ ഭാര്യ തങ്കമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് തേനിടുക്ക് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ: മേഴ്സി, ഷൈനി, സജി, ലെജി. മരുമക്കൾ: മാത്യു, പൈലി, ഷാജി.
ജോസ്
അഗളി: കൽക്കണ്ടി വെട്ടിക്കാട്ട് വീട്ടിൽ പരേതനായ പാപ്പച്ചന്റെ മകൻ ജോസ് (47) നിര്യാതനായി. സംസ്കാരം നാളെ അട്ടപ്പാടി ത്രിത്വമല ഹോളി ട്രിനിറ്റി പള്ളി സെമിത്തേരിയിൽ. അമ്മ മേരി. നിരവത്ത് പുല്ലൂരാംപാറ കുടുംബാഗം. സഹോദരങ്ങൾ: റോയ്, റജീന, ദേവസഹായം(കോയന്പത്തൂർ) മിനി സജോ,(എളന്പുലാശ്ശേരി കാഞ്ഞിരപ്പുഴ).
അബ്ദുപ്പ ഹാജി
തച്ചന്പാറ: എടായ്ക്കൽ മാച്ചാന്തോട് അറോണി അബ്ദുപ്പ ഹാജി (85) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9.30ന് എടായ്ക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ റുഖിയ. മക്കൾ: മുഹമ്മദാലി, മൊയ്തുപ്പ (ഇരുവരും സൗദി അറേബ്യ), ഷരീഫ്, ആമീന, സുബൈദ. മരുമക്കൾ: മുഹമ്മദ് എന്ന മുത്തുപ്പ, പരേതനായ മണി, റസീന, സൗദത്, ഖദീജ.
തോമസ്
നെന്മാറ: മാട്ടുപ്പാറ പൊന്നാഗിരി വീട്ടിൽ പരേതനായ ആന്റണിയുടെ മകൻ തോമസ് (59) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് അളുവശ്ശേരി സെന്റ് സെബാസ്ത്യാനോസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ഷീന. സഹോദരങ്ങൾ: ജോർജ് (ദുബായ്), സ്റ്റീഫൻ, റാണി, റീത്ത, വാസന്തി, ജെസ്സി.
സുവർണമ്മാൾ
മണ്ണാർക്കാട് : പരേതനായ രാമൻകുട്ടി ഭാര്യ കർക്കിടാംകുന്ന് ഉണ്ണിയാൽ കോട്ടപ്പുറത്ത് സുവർണമ്മാൾ (88) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ (ബിസിനസ്, ചന്തക്കുന്ന്), രാധാകൃഷ്ണൻ (സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, അലനല്ലൂർ പഞ്ചായത്ത്).
പാലക്കാട്
10:41 PM Nov 28, 2019 | Deepika.com