മങ്കൊന്പ് : രണ്ടാംകൃഷിയിറക്കിയ കുട്ടനാട്ടിലെ പാടശേഖരത്തിൽ നിന്നു സപ്ലൈകോ സംഭരിച്ച നെല്ലും കയറ്റിവന്ന ലോറി ചതുപ്പിലേക്ക് മറിഞ്ഞു.
ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കിടങ്ങറ തൈപ്പറന്പ് തെക്ക് പാടശേഖരത്തിൽ നിന്നും സംഭരിച്ച നെല്ലുമായി പോയ ലോറിയാണ് മറിഞ്ഞ ത്. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് അപകടം നടന്നത്. ചെറുകാപ്പ് പുതുവൽ ഭാഗത്തു നിന്നും നെല്ലു കയറ്റി ഇട റോഡിലൂടെ പ്രധാന റോഡിലേക്കെത്തുന്നതിനിടെയായിരുന്നു സംഭവം. അപകത്തിൽപ്പെട്ട ലോറിയിൽ 120 ക്വിന്റൽ നെല്ലുണ്ടായിരുന്നു. ചെമ്മണ്ണിട്ട പാതയുടെ തിട്ട ഇടിഞ്ഞാണ് അപകടം സംഭവിച്ചത്. അപകടത്തിൽപെട്ട ലോറിയിലുണ്ടായിരുന്ന നെല്ല് മറ്റൊരു ലോറിയിലേക്കു മാറ്റി.