![മജിസ്ട്രേറ്റിനെതിരേ അഭിഭാഷകരുടെ പ്രതിഷേധം](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13641905/full.jpg)
തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിലെ മജിസ്ട്രേറ്റിനെ ഒരു സംഘം അഭിഭാഷകർ ഘെരാവോ ചെയ്തു. കെഎസ്ആർടിസി ബസ് യാത്രക്കാരിയായ സ്ത്രീക്കു പരിക്കേറ്റ കേസ് പരിഗണിച്ചപ്പോഴാണു സംഭവം. സാക്ഷിവിസ്താരം തുടങ്ങിയ കേസിൽ സാക്ഷി പറയാനാണ് ലതാകുമാരി കോടതിയിൽ എത്തിയത്. കോടതിയിൽ വരരുതെന്നു പറഞ്ഞു പ്രതി തന്നെ ഭീഷണിപ്പെടുത്തി എന്നു ലതാകുമാരി മജിസ്ട്രേറ്റ് ദീപ മോഹനനെ അറിയിച്ചു. ഇതുകേട്ട മജിസ്ട്രേറ്റ് പ്രതിയുടെ ജാമ്യം റദ്ദാക്കി. തുടർന്ന് പ്രതിയെ റിമാൻഡ് ചെയ്യാൻ മാറ്റിനിർത്തി.
ഇതു കേട്ടയുടൻ പ്രതിയുടെ അഭിഭാഷകൻ ബാർ അസോസിയേഷൻ ഭാരവാഹികളെ വിവരം അറിയിച്ചു. അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ എത്തിയ അഭിഭാഷകർ മജിസ്ട്രേറ്റിന്റെ മുറിക്കു മുന്നിലെത്തി പ്രതിഷേധിച്ചു. മജിസ്ട്രേറ്റ് ചീഫ് ജുഡീഷൽ മജിസ്ട്രേറ്റിനെ വിവരമറിയിച്ചതിനെത്തുടർന്ന് അഭിഭാഷകരോടു സംസാരിച്ചു പ്രശ്നം പരിഹരിച്ചു. പാപ്പനംകോട് ഡിപ്പോയിലെ കെഎസ്ആർടിസി ബസ് ഡ്രൈവർ മണിയുടെ ജാമ്യമാണു മജിസ്ട്രേറ്റ് റദ്ദാക്കിയത്. പ്രതിക്കു പിന്നീടു ജാമ്യം അനുവദിച്ചു.