![നെടുമ്പാശേരിയിൽ 184 കാർട്ടൻ അനധികൃത സിഗരറ്റ് പിടിച്ചു](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13641776/full.jpg)
നെടുമ്പാശേരി: വിദേശത്തുനിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 184 കാർട്ടൻ വിദേശ നിർമിത സിഗരറ്റ് കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. ദുബായിയിൽനിന്നു വന്ന കാഞ്ഞങ്ങാട് സ്വദേശിയിൽനിന്നു 112 കാർട്ടനും പോണ്ടിച്ചേരി സ്വദേശിയിൽ നിന്നു 72 കാർട്ടൻ സിഗരറ്റുമാണ് പിടിച്ചെടുത്തത്. വിദേശ സിഗരറ്റായതിനിൽ ഇവയിൽ നിയമപരമായ മുന്നറിയിപ്പൊന്നുമില്ല. ഒരു കാർട്ടൻ സിഗരറ്റിന് 1500 രൂപയോളം വിലവരും.