കട്ടപ്പന: ഹൈറേഞ്ചിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്കു പരിഹാരമെന്ന നിലയിൽ അണക്കരയിൽ ആരംഭിച്ച മോണ്‍ഫോർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ രജത ജൂബിലി ആഘോഷം 30ന് നടക്കും.
വൈകുന്നേരം 5.30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ജൂബിലി സമ്മേളനത്തിൽ മോണ്‍ഫോർട്ട് ബ്രദേഴ്സ് ഓഫ് സെന്റ് ഗബ്രിയേൽ സഭ ട്രിച്ചി പ്രൊവിൻസ് പ്രൊവിൻഷ്യാൾ ബ്രദർ ഇരുദയം അധ്യക്ഷത വഹിക്കും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ മുഖ്യാതിഥിയായിരിക്കും. മന്ത്രി എം.എം. മണി വിശിഷ്ടാതിഥിയായി പങ്കെടുക്കുമെന്നു പ്രിൻസിപ്പൽ ബ്രദർ ജോസഫ് തോമസ് അറിയിച്ചു.
ഇടുക്കി ജില്ലയിൽ നവ വിദ്യാഭ്യാസ വിപ്ലവത്തിനു തുടക്കമിട്ട അണക്കര സ്കൂൾ, ലോക വിദ്യാഭ്യാസ പ്രചാരകരായ മോണ്‍ഫോർട്ട് ബ്രദേഴ്സ് ഓഫ് സെന്റ് ഗബ്രിയേൽ സഭയുടെ കേരളത്തിലെ ആദ്യ സംരംഭമാണ്. 220 വിദ്യാർഥികളും 10 അധ്യാപകരുമായി 1995 ജൂണ്‍ 19ന് തുടക്കംകുറിച്ച സ്കൂളിൽ ഇപ്പോൾ 146 അധ്യാപകരും അനധ്യാപകരുമുണ്ട്. വിദേശ ഇന്ത്യക്കാരും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്നുള്ളവരുമായ 2142 വിദ്യാർഥികളാണ് ഇപ്പോൾ ഇവിടെ എൽകെജി മുതൽ പ്ലസ് ടൂ വരെയുള്ള ക്ലാസുകളിൽ പഠിക്കുന്നത്. അഞ്ചു ബ്രദേഴ്സാണ് സേവനമനുഷ്ഠിക്കുന്നത്.
1715 ജൂണ്‍ ഒന്‍പതിന് ഫ്രാൻസിൽ സെന്റ് ലൂയിസ് മേരി ഡി. മോണ്‍ഫോർട്ട് സ്ഥാപിച്ച മോണ്‍ഫോർട്ട് ബ്രദേഴ്സ് ഓഫ് സെന്റ് ഗബ്രിയേൽ വിദ്യാഭ്യാസ മിഷനറി സഭ ഇന്ത്യയിലെത്തിയത് 1903ലാണ്. 1904ൽ തമിഴ്നാട്ടിലെ ദിണ്ടിവനത്ത് ടെക്നിക്കൽ സ്കൂൾ സ്ഥാപിച്ചതോടെയായിരുന്നു സഭാ പ്രവർത്തനങ്ങളുടെ ഇന്ത്യയിലെ തുടക്കം. സഭയുടെ ഇന്ത്യയിലെ അഭിമാന സ്ഥാപനമായ ഏർക്കാട് മോണ്‍ഫോർട്ട് ആഗ്ലോ ഇന്ത്യൻ സ്കൂൾ 1917ൽ സ്ഥാപിച്ചു. ഇന്ന് അഞ്ചു ഭൂഖണ്ഡങ്ങളിലെ 33 രാജ്യങ്ങളിൽ സഭ പ്രവർത്തിക്കുന്നു. ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിലായി 202 സ്ഥാപനങ്ങളിൽ 605 ബ്രദേഴ്സ് സേവനമനുഷ്ഠിക്കുന്നുണ്ട്.
അണക്കര ഇടവകയിൽ സേവനമനുഷ്ഠിച്ചിരുന്ന പരേതനായ ഫാ. മാത്യു നെല്ലരിയുടെ ക്ഷണം സ്വീകരിച്ചാണ് ഏർക്കാടുനിന്നും മോണ്‍ഫോർട്ട് ബ്രദേഴ്സ് അണക്കരയിലെത്തിയത്. അന്നു വികാരിയായിരുന്ന ഫാ. ജോർജ് കൊട്ടാടിക്കുന്നേലിന്റെ ഇടപെടലും അണക്കരയിൽ സ്കൂൾ സ്ഥാപിക്കുന്നതിനു മോണ്‍ഫോർട്ട് ബ്രദേഴ്സിനു സഹായമായി.
കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനായിരുന്ന കാലംചെയ്ത മാർ മാത്യു വട്ടക്കുഴിയുടെ അനുവാദത്തോടെ അണക്കരയിൽ 25 ഏക്കറോളം സ്ഥലം സ്വന്തമായി വാങ്ങി അവിടെയുണ്ടായിരുന്ന വീടും താത്കാലികമായി നിർമിച്ച കെട്ടിടവും സ്കൂളാക്കിയായിരുന്നു പ്രവർത്തനത്തിന്റെ തുടക്കം.