തിരുവനന്തപുരം: കാർമൽ ഇന്റർനാഷണൽ പബ്ലിക്കേഷൻ ഹൗസിന്റെ മേൽനോട്ടത്തിൽ നടപ്പാക്കുന്ന ഒരു ഇടവകയിൽ ഒരു പുസ്തകശാല പദ്ധതി സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനംചെയ്തു. പദ്ധതി പ്രകാരം ഒരു ഇടവകയിലെ 100 കുടുംബങ്ങൾ മാർപാപ്പയുടെ ഒൗദോഗ്യക പത്രമായ ഒസർവാത്താരോ റൊമാനോയുടെ വരിക്കാരാകുന്പോൾ ആ ഇടവകയ്ക്കു കാർമൽ ഇന്റർനാഷണൽ പബ്ലിക്കേഷൻ ഹൗസ് 5,000 രൂപയുടെ പുസ്തകങ്ങൾ സൗജന്യമായി നൽകും.
കത്തോലിക്ക സഭയെകുറിച്ചുള്ള വ്യാജ വാർത്തകളിൽനിന്നു വിശ്വാസ സമൂഹത്തെ ബോധവത്കരിക്കുക, സഭാ അനുബന്ധ പുസ്തകങ്ങൾ വായിക്കാനുള്ള അഭിരുചി കുട്ടികളിൽ വളർത്തുക, സത്യം അറിഞ്ഞു സഭാസ്നേഹത്തിൽ ആഴപ്പെടാൻ പുതുതലമുറയെ സഹായിക്കുക, മാർപാപ്പയുടെ എല്ലാ പ്രബോധനങ്ങളും കുറഞ്ഞ നിരക്കിൽ വിശ്വാസികൾക്കു ലഭ്യമാക്കുക എന്നിവയാണു പദ്ധതിയുടെ ലക്ഷ്യങ്ങൾ.
വത്തിക്കാന്റെ പ്രത്യേകമായ പിന്തുണയോടെയാണ് ഈ പദ്ധതി ഇടവകൾതോറും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം മൗണ്ട് കാർമൽ പ്രൊവിൻഷ്യൽ ഹൗസിൽ നടന്ന ചടങ്ങിൽ മലബാർ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ ഫാ. സെബാസ്റ്റ്യൻ കൂടപ്പാട്ട് ഒസിഡി, കാർമൽ ഇന്റർനാഷണൽ പബ്ലിക്കേഷൻ ഹൗസ് ഡയറക്ടർ ഫാ. ജയിംസ് ആലകുഴി ഒസിഡി, അസിസ്റ്റന്റ് ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പെരുന്പനാനി ഒസിഡി, ലൂർദ് മാതാ എൻജിനിയറിംഗ് കോളജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സോണി മുണ്ടുനടയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.