![സിസിഎം സ്കൂളിനെതിരേയുള്ള വ്യാജപ്രചാരണത്തിൽ പിടിഎ പ്രതിഷേധിച്ചു](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13640446/full.jpg)
കറിക്കാട്ടൂർ: സിസിഎം ഹയർ സെക്കൻഡറി സ്കൂളിനെതിരേ നടക്കുന്ന വ്യാജ പ്രചാരണങ്ങളിൽ സ്കൂൾ പിടിഎ പ്രതിഷേധിച്ചു. സ്കൂളിൽ അതിക്രമിച്ചു കയറിയ യുവാവിനെ സ്കൂൾ അധികൃതർതന്നെ പിടികൂടി മണിമല പോലീസിൽ ഏല്പിക്കുകയും തുടർന്ന് സ്കൂൾ മാനേജ്മെന്റ് പരാതി നല്കുകയും ചെയ്തിരുന്നു. യാഥാർഥ്യം ഇതായിരിക്കെ യുവാവിനെ രക്ഷിക്കാൻ സ്കൂൾ മാനേജ്മെന്റ് ശ്രമിക്കുന്നതായി ചിലർ വ്യാജപ്രചാരണം നടത്തുകയാണ്. രാഷ്ട്രീയ ലക്ഷ്യത്തോടെ സ്കൂളിനെതിരേ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. ചില യുവാക്കൾ സ്കൂളിനു മുന്പിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചതിനു പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
കുട്ടികളെയും രക്ഷിതാക്കളെയും തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം ചില കേന്ദ്രങ്ങളിൽനിന്നുണ്ടാകുന്നതും വ്യക്തമാണ്. സ്കൂളിന്റെ സുഗമമായ പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിലുള്ള പ്രവർത്തനം ഏതെങ്കിലും വ്യക്തികളിൽ നിന്നോ സംഘടനകളിൽനിന്നോ ഉണ്ടായാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നു സ്കൂൾ മാനേജർ ഫാ. ജോസ് ആനിത്തോട്ടം സിഎംഐ, പിടിഎ പ്രസിഡന്റ് രാജീവ് ജോർജ്, പ്രിൻസിപ്പൽ ഫാ. മാത്യു ജോർജ് സിഎംഐ, ഹെഡ്മിസ്ട്രസ് മിനി ആന്റണി എന്നിവർ അറിയിച്ചു.