![യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്: ഹർജി പരിഗണിക്കുന്നത് ഏഴിലേക്കു മാറ്റി](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13640447/full.jpg)
ആലുവ: യൂത്ത് കോൺഗ്രസ് സംസ്ഥാന തെരഞ്ഞെടുപ്പിനെതിരേയുള്ള ഹർജി പരിഗണിക്കുന്നത് ആലുവ മുൻസിഫ് കോടതി ഡിസംബർ ഏഴിലേക്കു മാറ്റി. ആലുവ എടയപ്പുറം സ്വദേശി അബ്ദുൾ വാഹിദാണ് ഹർജി നൽകിയിരുന്നത്. യൂത്ത് കോൺഗ്രസ് ഭരണഘടനാ വിരുദ്ധമായ രീതിയിൽ നടത്തുന്ന തെരഞ്ഞെടുപ്പിനെതിരേ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. നേരത്തെ നൽകിയ ഹർജി ഇന്നലെ പരിഗണിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ മുൻസിഫ് സിന്ധു തങ്കം അടുത്ത മാസത്തേക്ക് കേസ് നീട്ടുകയായിരുന്നു.
തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാക്കേണ്ടവരെ അഭിമുഖം നടത്തി കണ്ടെത്തണമെന്നാണ് അഖിലേന്ത്യ കമ്മിറ്റിയുടെ തീരുമാനം. ഇത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹർജിക്കാരന്റെ വാദം.
തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാക്കേണ്ടവരെ അഭിമുഖം നടത്തി കണ്ടെത്തണമെന്നാണ് അഖിലേന്ത്യ കമ്മിറ്റിയുടെ തീരുമാനം. ഇത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹർജിക്കാരന്റെ വാദം.