![ജോർജ് പോൾ അന്തരിച്ചു](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13622619/full.jpg)
കൊച്ചി: ക്രിസ്ത്യൻ മെഡിക്കൽ കോളജ് മാനേജ്മെന്റ് അസോസി യേഷൻ സെക്രട്ടറിയും മുഖ്യവക്താവും മലങ്കര ഓർത്തഡോക്സ് സഭയുടെ അല്മായ ട്രസ്റ്റിയും സിന്തൈറ്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് വൈസ് ചെയർമാനുമായ എറണാകുളം കുറുപ്പംപടി എന്പാശേരി ജോർജ് പോൾ (70) അന്തരിച്ചു.
ഇന്നലെ രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ വൈകുന്നേരം മൂന്നിനു എറണാകുളം സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. ഭാര്യ: ലിസി ജോർജ്, മക്കൾ: പൗലോ ജോർജ് (ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ, സിമേഗ ഇൻഗ്രേഡിയന്റ്സ്), മിറിയ ജോർജ്.
വിദ്യാഭ്യാസ മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ ജോർജ് പോൾ, കോലഞ്ചേരി മെഡിക്കൽ കോളജിന്റെ വൈസ് പ്രസിഡന്റ്, കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി കേരള കൗണ്‍സിൽ വൈസ് ചെയർമാൻ, കൊച്ചിൻ യൂണിവേഴ്സിറ്റി (കുസാറ്റ്) സിൻഡിക്കറ്റ് മെംബർ, കോതമംഗലം മാർ അത്തനേഷ്യസ് കോളജ് ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, ചങ്ങനാശേരി എസ്ബി കോളജ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ ഉപദേശകസമിതി അംഗം, ബോംബെ ഇന്ദിര ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ബിസിനസ് മാനേജ്മെന്റ് ബോർഡ് അംഗം എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2017 മാർച്ച് ഒന്ന് മുതൽ മലങ്കര ഓർത്തഡോക്സ് സഭയുടെ അല്മായ ട്രസ്റ്റിയായി സേവനമനുഷ്ഠിക്കുകയായിരുന്നു. കൊച്ചി മെട്രോ അഡ്വസൈറി ബോർഡംഗം, എറണാകുളം സെന്റ് മേരിസ് കത്തീഡ്രൽ മുൻ ട്രസ്റ്റി എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.