+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്കൂ​ൾ ക​ലോത്സവം ’പൂമര’ത്തിൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ഞ്ഞ​​​ങ്ങാ​​​ട് ന​​​ട​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന സ്കൂ​​​ൾ ക​​​ലോ​​ത്സ​​വം ഹൈ​​​ടെ​​​ക് ആ​​​ക്കാ​​ൻ കേ​​​ര​​​ള ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ ആ​​​ൻ​​​ഡ് ടെ​​​ക്നോ​
സ്കൂ​ൾ ക​ലോത്സവം ’പൂമര’ത്തിൽ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ഞ്ഞ​​​ങ്ങാ​​​ട് ന​​​ട​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന സ്കൂ​​​ൾ ക​​​ലോ​​ത്സ​​വം ഹൈ​​​ടെ​​​ക് ആ​​​ക്കാ​​ൻ കേ​​​ര​​​ള ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി ഫോ​​​ർ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ (കൈ​​​റ്റ്) സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കി.

ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ മു​​​ത​​​ൽ ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​ന​​​വും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് പ്രി​​​ന്‍റിം​​​ഗും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള മു​​​ഴു​​​വ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ന​​​വും ഓ​​​ൺ​​​ലൈ​​​നാ​​​ക്കി. മ​​​ത്സ​​​രാ​​​ർ​​​ഥി​​​ക​​​ളെ ക്ല​​​സ്റ്റ​​​റു​​​ക​​​ളാ​​​ക്കി തി​​​രി​​​ക്കു​​​ക, അ​​​വ​​​രു​​​ടെ പാ​​​ർ​​​ട്ടി​​​സി​​​പ്പ​​​ന്‍റ് കാ​​​ർ​​​ഡ് ല​​​ഭ്യ​​​മാ​​​ക്കു​​​ക, ടീം ​​​മാ​​​നേ​​​ജ​​​ർ​​​മാ​​​ർ​​​ക്കു​​​ള​​​ള റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ, സ്റ്റേ​​​ജു​​​ക​​​ളി​​​ലെ വി​​​വി​​​ധ ഇ​​​ന​​​ങ്ങ​​​ൾ, ഓ​​​രോ സ്റ്റേ​​​ജി​​​ലെ​​​യും ഇ​​​ന​​​ങ്ങ​​​ൾ യ​​​ഥാ​​​സ​​​മ​​​യം ന​​​ട​​​ത്താ​​​നു​​​ള്ള ടൈം​​​ഷീ​​​റ്റ്, കാ​​​ൾ​​​ഷീ​​​റ്റ്, സ്കോ​​​ർ​​​ഷീ​​​റ്റ്, ടാ​​​ബു​​​ലേ​​​ഷ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ ത​​​യാ​​​റാ​​​ക്ക​​​ൽ, ലോ​​​വ​​​ർ ഹ​​​യ​​​ർ അ​​​പ്പീ​​​ൽ ന​​​ട​​​പ​​​ടി​​​ക്ര​​​മം തു​​​ട​​​ങ്ങി​​​യ​​​വ പൂ​​​ർ​​​ണ​​​മാ​​​യും പോ​​​ർ​​​ട്ട​​​ൽ വ​​​ഴി​​​യാ​​​യി​​​രി​​​ക്കും. മ​​​ത്സ​​​ര​​​ഫ​​​ല​​​ങ്ങ​​​ൾ www.scho olkalolsavam.in വ​​​ഴി ത​​​ത്സ​​​മ​​​യം അ​​​റി​​​യാം.

പോ​​​ർ​​​ട്ട​​​ലി​​​ലെ വി​​​വ​​​ര​​​ങ്ങ​​​ൾ ’പൂ​​​മ​​​രം’ എ​​​ന്ന മൊ​​​ബൈ​​​ൽ ആ​​​പി​​​ലും ല​​​ഭി​​​ക്കും. ഗൂ​​​ഗി​​​ൾ പ്ലേ ​​​സ്റ്റോ​​​റി​​​ൽ​​നി​​​ന്ന് ‘KITE poomaram’ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യാം. 31 വേ​​​ദി​​​ക​​​ളി​​​ലും പ്ര​​​ധാ​​​ന ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും പെ​​​ട്ടെ​​​ന്ന് എ​​​ത്താ​​​ൻ ക​​​ഴി​​​യു​​​ന്ന ത​​​ര​​​ത്തി​​​ൽ ഡി​​​ജി​​​റ്റ​​​ൽ മാ​​​പ്പു​​​ക​​​ളും വി​​​വി​​​ധ വേ​​​ദി​​​ക​​​ളി​​​ലെ മ​​​ത്സ​​​ര ഇ​​​ന​​​ങ്ങ​​​ൾ ത​​​ത്സ​​​മ​​​യം അ​​​റി​​​യാ​​​നു​​​ള്ള സം​​​വി​​​ധാ​​​ന​​​വും ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ​​​

കലോ​​​ൽ​​​സ​​​വ​​​ത്തി​​​ലെ വി​​​വി​​​ധ ര​​​ച​​​നാ മ​​​ത്സ​​​ര​​​ങ്ങ​​​ൾ (ക​​​ഥ, ക​​​വി​​​ത, ചി​​​ത്ര​​​ര​​​ച​​​ന തു​​​ട​​​ങ്ങി​​​യ​​​വ) ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു​​​ശേ​​​ഷം സ്കൂ​​​ൾ വി​​​ക്കി​​​യി​​​ൽ (www.scho olwiki.in) അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​മു​​​ണ്ട്. മ​​​ല​​​യാ​​​ളം, ഇം​​​ഗ്ലീ​​​ഷ്, ഹി​​​ന്ദി, സം​​​സ്കൃ​​​തം, അ​​​റ​​​ബി​​​ക്, ഉ​​​റു​​​ദു തു​​​ട​​​ങ്ങി​​​യ മു​​​ഴു​​​വ​​​ൻ ഭാ​​​ഷ​​​ക​​​ളി​​​ലെ മ​​​ത്സ​​​ര ഇ​​​ന​​​ങ്ങ​​​ളും സ്കൂ​​​ൾ വി​​​ക്കി​​​യി​​​ൽ ലി​​​റ്റി​​​ൽ കൈ​​​റ്റ്സ് കു​​​ട്ടി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ല​​​ഭ്യ​​​മാ​​​ക്കും.
മ​​​ത്സ​​​ര​​​ങ്ങ​​​ൾ www.victers.kite.gov.in വ​​​ഴി​​​യും KITE VICT ERSഎ​​​ന്ന മൊ​​​ബൈ​​​ൽ ആ​​​പ് വ​​​ഴി​​​യും ത​​​ത്സ​​​മ​​​യം കാ​​​ണാം.