+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൊഴിലാളികളുമായി പോയ വാഹനം മറിഞ്ഞ് രണ്ടുപേർ മരിച്ചു

രാ​ജ​കു​മാ​രി (മൂ​ന്നാ​ർ): തൊ​ഴി​ലാ​ളി​ക​ളു​മാ​യി പോ​യ ജീ​പ്പ് മ​റി​ഞ്ഞ് ര​ണ്ടു തൊ​ഴി​ലാ​ളിസ്ത്രീ​ക​ൾ മ​രി​ച്ചു. സൂ​ര്യ​നെ​ല്ലി​യി​ൽ​നി​ന്നു മു​ട്ടു​കാ​ട്ടി​ലെ ഏ​ല​ത്തോ​ട്ട​ത്തി​ലേ​ക്ക് തൊ​ഴി​ലാ​
തൊഴിലാളികളുമായി പോയ വാഹനം മറിഞ്ഞ് രണ്ടുപേർ മരിച്ചു
രാ​ജ​കു​മാ​രി (മൂ​ന്നാ​ർ): തൊ​ഴി​ലാ​ളി​ക​ളു​മാ​യി പോ​യ ജീ​പ്പ് മ​റി​ഞ്ഞ് ര​ണ്ടു തൊ​ഴി​ലാ​ളിസ്ത്രീ​ക​ൾ മ​രി​ച്ചു. സൂ​ര്യ​നെ​ല്ലി​യി​ൽ​നി​ന്നു മു​ട്ടു​കാ​ട്ടി​ലെ ഏ​ല​ത്തോ​ട്ട​ത്തി​ലേ​ക്ക് തൊ​ഴി​ലാ​ളി​ക​ളു​മാ​യി വ​ന്ന ജീ​പ്പാ​ണ് മു​ട്ടു​കാ​ട് യാ​ക്കോ​ബാ​യ പ​ള്ളി​ക്കു​ സ​മീ​പം വെ​ള്ള​രി​പ്പി​ള്ളി​ൽ എ​സ്റ്റേ​റ്റി​നു സ​മീ​പ​ത്തെ കൊ​ടും​വ​ള​വി​ൽ മ​റി​ഞ്ഞ​ത്. പ​രി​ക്കേ​റ്റ മ​റ്റു തൊ​ഴി​ലാ​ളി​ക​ളു​മാ​യി ത​മി​ഴ്നാ​ട് തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു പോ​യ ആം​ബു​ല​ൻ​സ് തേ​നി ടൗ​ണി​ൽ ബെ​ക്കി​ൽ ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു .

സൂ​ര്യ​നെ​ല്ലി ന​ടു​പ്പ​ര​ട്ട് സ്വ​ദേ​ശി​ക​ളാ​യ കാ​ർ​ത്തി​ക (30), അ​മ​ല (50) എ​ന്നി​വ​രാ​ണ് ജീ​പ്പ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. അ​ല്ലി​ന​ഗ​രം സ്വ​ദേ​ശി ത​ങ്ക​രാ​ജ് (65) ആ​ണ് ആം​ബു​ല​ൻ​സ് ബൈ​ക്കി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് മു​ട്ടു​കാ​ടി​നു സ​മീ​പം അ​പ​ക​ട​മു​ണ്ടാ​യ​ത്. ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ 15 പേ​രാ​ണ് ജീ​പ്പി​ലു​ണ്ടാ​യി​രു​ന്ന​ത്. ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട വാ​ഹ​നം നൂ​റ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. വാ​ഹ​നം വ​ഴി​യു​ടെ ഇ​ട​തു​വ​ശ​ത്തെ മ​ണ്‍തി​ട്ട​യി​ൽ ഇ​ടി​ച്ചുനി​ർ​ത്താ​ൻ ഡ്രൈ​വ​ർ ഉ​ദ​യ​കു​മാ​ർ ശ്ര​മി​ച്ചെ​ങ്കി​ലും വാ​ഹ​നം കൊ​ടും​വ​ള​വി​ൽ പ​ല​ത​വ​ണ മ​ല​ക്കം മ​റി​ഞ്ഞ് കൊ​ക്ക​യി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു. ജീ​പ്പ് മ​റി​യു​ന്ന​തി​നി​ടെ ഡ്രൈ​വ​ർ പു​റ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണ​തി​നാ​ൽ സാ​ര​മാ​യി പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെട്ടു. അ​പ​ക​ട​ത്തി​ൽ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന വാ​ഹ​ന​ത്തി​ന്‍റെ അ​ടി​യി​ൽ​നി​ന്നാ​ണ് മ​റ്റു തൊ​ഴി​ലാ​ളി​ക​ളെ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെടു​ത്തി​യ​ത്. കാ​ർ​ത്തി​ക സം​ഭ​വ​സ്ഥ​ല​ത്തും അ​മ​ല അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലു​മാ​ണ് മ​രി​ച്ച​ത്.

സൂ​ര്യ​നെ​ല്ലി സ്വ​ദേ​ശി​ക​ളാ​യ വ​നസു​ന്ദ​രി (27), ക​ല പെ​രു​മാ​ൾ (39), ഡ്രൈ​വ​ർ ഉ​ദ​യ​കു​മാ​ർ (37) എ​ന്നി​വ​രെ അ​ടി​മാ​ലി​യി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ വ​ന​സു​ന്ദ​രി, ക​ല പെ​രു​മാ​ൾ എ​ന്നി​വ​രെ പി​ന്നീ​ട് തേ​നി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ജീ​പ്പി​ലു​ണ്ടാ​യി​രു​ന്ന മു​രു​കേ​ശ്വ​രി (29), ഇ​സ​ക്കി(50), ശു​ഭ​ല​ക്ഷ്മി (59), ദീ​പ​ല​ക്ഷ്മി (24), വ​ന​ജ (60), റോ​ജ (57), രാ​ജേ​ശ്വ​രി (45), സു​ഭ​ദ്ര( 31), പൊ​ൻ​മ​ണി (41), പ​ഞ്ച​കം (58) എ​ന്നി​വ​രെ രാ​ജ​കു​മാ​രി ദൈ​വ​മാ​ത ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷം തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​മ​ല, കാ​ർ​ത്തി​ക എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹം അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. സു​രേ​ഷാ​ണ് കാ​ർ​ത്തി​ക​യു​ടെ ഭ​ർ​ത്താ​വ്. ഒ​ന്ന​ര വ​യ​സു​കാ​രി സം​ഗീ​ത ഏ​കമ​ക​ളാ​ണ്. ചി​ന്ന​ക്ക​നാ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗ​മാ​യി​രു​ന്നു മ​രി​ച്ച അ​മ​ല. ഭ​ർ​ത്താ​വ് ത​മി​ഴ് സെ​ൽ​വ​ൻ, മ​ക്ക​ൾ: സ​തീ​ഷ്, വി​ജ​യ്. മ​രു​മ​ക്ക​ൾ: കീ​ർ​ത്തി, ദി​വ്യ.