![പവാർ പറയുന്നതു വിശ്വസിക്കാനാവില്ല: എളമരം കരീം](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13572406/full.jpg)
കണ്ണൂർ: അഴിമതി കേസുകൾ കാണിച്ച് പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്താനുള്ള ശ്രമമാണ് അമിത്ഷാ നടത്തുന്നതെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി. മഹാരാഷ്ട്രയിൽ ബിജെപിക്കു പിന്തുണ നൽകിയ അജിത് പവാറിന്റെ മാറ്റം അറിയില്ലെന്ന് ശരത്പവാർ പറയുന്നത് പൂർണമായും വിശ്വസിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കർഷകപ്രശ്നങ്ങൾ ചർച്ച ചെയ്യാനെന്ന വ്യാജേന പ്രധാനമന്ത്രിയെ കണ്ട അജിത്പവാർ ബിജെപിയുമായി രഹസ്യധാരണയുണ്ടാക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കർഷകപ്രശ്നങ്ങൾ ചർച്ച ചെയ്യാനെന്ന വ്യാജേന പ്രധാനമന്ത്രിയെ കണ്ട അജിത്പവാർ ബിജെപിയുമായി രഹസ്യധാരണയുണ്ടാക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.