![ശബരിമലയിൽ ഗുരുവായൂർ മോഡൽ ഭരണം വേണം: രാഹുൽ ഈശ്വർ](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കൊച്ചി: ശബരിമലയിൽ ഗുരുവായൂർ മോഡൽ ഭരണം വേണമെന്നു രാഹുൽ ഈശ്വർ. കേരള സർക്കാർ ശബരിമലയിൽ പുതിയ നിയമം നിർമിക്കണമെന്നു സുപ്രീംകോടതി നിർദേശിച്ച സാഹചര്യത്തിൽ ഗുരുവായൂർ മോഡൽ ഭരണമാണു മഹാഭൂരിപക്ഷം ഭക്തജനസംഘടനകളും ആവശ്യപ്പെടുന്നത്.
അതിൽ പന്തളം, തിരുവിതാകൂർ രാജവംശങ്ങൾ, തന്ത്രി, ഭക്തസംഘടന പ്രാതിനിധ്യമുണ്ടായിരിക്കണം. ശബരിമലയിൽ ആദിവാസി മലയരയ വിഭാഗത്തിനും ആത്മീയ വഴികാട്ടിയായ ഗുരുസ്വാമിക്കും സ്ഥാനം നൽകണമെന്നു സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുമെന്നും രാഹുൽ ഈശ്വർ പത്രസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സർക്കാരും ഇടതുമുന്നണിയും നിയമനിർമാണ അവസരത്തെ വിശ്വാസ സൗഹൃദമായി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.