![അഭയ കേസ്: മൂന്നാംഘട്ട വിസ്താരം അവസാനിച്ചു](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13572105/full.jpg)
തിരുവനന്തപുരം: അഭയ കേസിന്റെ മൂന്നാംഘട്ട സാക്ഷിവിസ്താരം അവസാനിച്ചു. സിസ്റ്റർ അഭയയോടൊപ്പം അതേ കോണ്‍വെന്റിലെ അന്തേവാസിയായിരുന്ന കേസിലെ മുപ്പത്തിരണ്ടാം സാക്ഷി സിസ്റ്റർ ഷേർളിയെയാണ് സിബിഐ കോടതിയിൽ ഇന്നലെ വിസ്തരിച്ചത്. മൂന്നാം ഘട്ടത്തിൽ 38 സാക്ഷികളെയാണ് വിസ്തരിക്കാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ഇതിൽ എട്ടു സാക്ഷികളെ മാത്രമാണ് വിസ്തരിച്ചത്. ഇതിൽ പല സാക്ഷികളെയും കൂറുമാറുമെന്ന മുൻവിധിയോടെ സിബിഐ ഒഴിവാക്കിയിരുന്നു. നാലാം ഘട്ട സാക്ഷി വിസ്താരം ഡിസംബർ 12 ന് ആരംഭിക്കും.
കേസിന്റെ അവസാന ഘട്ടമാണ് 12ന് ആരംഭിക്കുന്നത്. ഡോ.കൃഷ്ണവേണി, മാലിനി, സി.രാധാകൃഷ്ണൻ, എസ്.കെ.പഥക് എന്നീ ഡോക്ടർമാരെയും അന്വേഷണ ഉദ്യോഗസ്ഥരെയും മാത്രമാണ് നാലാം ഘട്ടത്തിൽ വിസ്തരിക്കുക.
കേസിന്റെ അവസാന ഘട്ടമാണ് 12ന് ആരംഭിക്കുന്നത്. ഡോ.കൃഷ്ണവേണി, മാലിനി, സി.രാധാകൃഷ്ണൻ, എസ്.കെ.പഥക് എന്നീ ഡോക്ടർമാരെയും അന്വേഷണ ഉദ്യോഗസ്ഥരെയും മാത്രമാണ് നാലാം ഘട്ടത്തിൽ വിസ്തരിക്കുക.