![കെസിബിസി ചെറുകഥാ മത്സരം](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13572107/full.jpg)
കൊച്ചി: മലയാള ചെറുകഥാരംഗത്തെ നവാഗത ചെറുകഥാകൃത്തുക്കൾക്കായി കെസിബിസി മീഡിയയുടെ ആഭിമുഖ്യത്തിൽ മത്സരം സംഘടിപ്പിക്കുന്നു. കഥാകൃത്തുക്കൾക്കു തങ്ങളുടെ ലഘുജീവചരിത്രക്കുറിപ്പും ഒരു സ്റ്റാന്പ് സൈസ് ഫോട്ടോയും സഹിതം കടലാസിന്റെ ഒരുവശത്തു മാത്രമായി എഴുതിയ കഥകൾ മത്സരത്തിനയയ്ക്കാം. പ്രവേശനഫീസില്ല. മത്സരത്തിനുള്ള കഥകൾ ഡിസംബർ 31നകം സെക്രട്ടറി, കെസിബിസി മാധ്യമ കമ്മീഷൻ, പാസ്റ്ററൽ ഓറിയന്റേഷൻ സെന്റർ, പാലാരിവട്ടം കൊച്ചി- 682 025 എന്ന വിലാസത്തിൽ അയയ്ക്കണം. ആദ്യ മൂന്നു സ്ഥാനക്കാർക്കു യഥാക്രമം 5,000, 3,000, 2,000 രൂപയുടെ കാഷ് അവാർഡും പ്രശംസാപത്രവും സമ്മാനിക്കും.