![സിസ്റ്റർ ആലീസ് വട്ടംതൊട്ടിയിലിന് ഫാ. ജോസഫ് നെടുഞ്ചിറ പുരസ്കാരം](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13571902/full.jpg)
കോട്ടയം: കവിയും നാടകകൃത്തുമായിരുന്ന ഫാ. ജോസഫ് നെടുഞ്ചിറയുടെ സ്മരണാർഥം ഫാ. ജോസഫ് നെടുഞ്ചിറ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരം കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിലെ സിസ്റ്റർ ആലീസ് വട്ടംതൊട്ടിയിലിന്. പതിനായിരം രൂപയും പ്രശസ്തി പത്രവുമുൾപ്പെടുന്ന പുരസ്കാരം ഡിസംബറിൽ സമ്മാനിക്കും. കാരിത്താസ് ആശുപത്രിയിൽ ലാബോറട്ടറി ടെക്നീഷ്യനായ സിസ്റ്റർ ആലീസ് ഇതിനോടകം ഏഴു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.