+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ട്ടോ​റി​ക്ഷ​യി​ൽ​നി​ന്നു വീ​ണ് അ​ങ്ക​ണ​വാ​ടി അധ്യാപിക മരിച്ചു

കു​​​മ​​​രം​​​പു​​​ത്തൂ​​​ർ: വ​​​ട്ട​​​മ്പ​​​ലം​ ക​​​ല്യാ​​​ണ​​​ക്കാ​​​പ്പ് റോ​​​ഡി​​​ൽ ഓ​​​ടി​​​ക്കൊ​​​ണ്ടി​​​രു​​​ന്ന ഓ​​​ട്ടോ​​​റി​​​ക്ഷ​​​യി​​​ൽ​​നി​​​ന്നു വീ​​​ണു ത​​​ല​​​യ്ക്കു ഗു​​​രു​​​ത​​
ഓ​ട്ടോ​റി​ക്ഷ​യി​ൽ​നി​ന്നു വീ​ണ് അ​ങ്ക​ണ​വാ​ടി അധ്യാപിക മരിച്ചു
കു​​​മ​​​രം​​​പു​​​ത്തൂ​​​ർ: വ​​​ട്ട​​​മ്പ​​​ലം-​ ക​​​ല്യാ​​​ണ​​​ക്കാ​​​പ്പ് റോ​​​ഡി​​​ൽ ഓ​​​ടി​​​ക്കൊ​​​ണ്ടി​​​രു​​​ന്ന ഓ​​​ട്ടോ​​​റി​​​ക്ഷ​​​യി​​​ൽ​​നി​​​ന്നു വീ​​​ണു ത​​​ല​​​യ്ക്കു ഗു​​​രു​​​ത​​​ര​ പ​​​രി​​​ക്കേ​​​റ്റ് അ​​​ങ്ക​​​ണ​​​വാ​​​ടി അ​​​ധ്യാ​​​പി​​​ക മ​​​രി​​​ച്ചു. അ​​​ല​​​ന​​​ല്ലൂ​​​ർ സ​​​ഹ​​​ക​​​ര​​​ണ​​​ബാ​​​ങ്ക് റി​​​ട്ട. ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ എ​​​ട​​​ത്ത​​​നാ​​​ട്ടു​​​ക​​​ര ഓ​​​ട്ടു​​​പു​​​റ​​​ത്ത് ഭാ​​​സ്ക​​​ര​​​ന്‍റെ ഭാ​​​ര്യ ച​​​ന്ദ്രി​​​ക (60) യാ​​​ണു മ​​​രി​​​ച്ച​​​ത്. എ​​​ട​​​ത്ത​​​നാ​​​ട്ടു​​​ക​​​ര ച​​​ള​​​വ​​​യി​​​ലെ അ​​​ങ്ക​​​ണ​​​വാ​​​ടി അ​​​ധ്യാ​​​പി​​​ക​​​യാ​​​യി​​​രു​​​ന്നു.

ഓ​​​ട്ടോ​​​റി​​​ക്ഷ​​​യി​​​ൽ സ​​​ഞ്ച​​​രി​​​ക്കു​​​മ്പോ​​​ൾ റോ​​​ഡി​​​ലേ​​​ക്കു വീ​​​ണ ബാ​​​ഗ് എ​​​ടു​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​മ്പോ​​​ൾ അ​​​ധ്യാ​​​പി​​​ക​ റോ​​​ഡി​​​ലേ​​​ക്കു വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. സ​​​മീ​​​പ​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. സം​​​സ്കാ​​​രം ന​​​ട​​​ത്തി. മ​​​ക്ക​​​ൾ: ഭ​​​വേ​​​ഷ് (ചാ​​​ർ​​​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റ്), ഭാ​​​മി​​​നി. മ​​​രു​​​മ​​​ക്ക​​​ൾ: ച​​​ന്ദ്ര​​​ദാ​​​സ്, ര​​​മ്യ (എ​​​യ​​​ർ​​​ഹോ​​​സ്റ്റ​​​സ്, ഖ​​​ത്ത​​​ർ).