കണ്ണൂർ: മുഖ്യമന്ത്രിയുടെ പിണറായിയിലെ വീടിനുമുന്നിൽ ഇനി കനത്ത കാവൽ. രണ്ടു സീനിയർ സിവിൽ പോലീസ് ഓഫീസർമാരും നാല് സിവിൽ പോലീസ് ഓഫീസർമാരുമടങ്ങുന്ന സംഘമാണ് സുരക്ഷയൊരുക്കുന്നത്. മുഖ്യമന്ത്രിക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ സുരക്ഷ. മുഖ്യമന്ത്രിയെ കാണാൻ ഇവിടെ എത്തുന്നവർക്ക് ദേഹപരിശോധന ഉൾപ്പെടെയുണ്ടാവും. കഴിഞ്ഞമാസം മുതൽ മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചിരുന്നു.