തിരുവനന്തപുരം: പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാനും ബദൽ മാർഗങ്ങളുടെ പ്രചാരണത്തിനും ഹരിതകേരളം മിഷൻ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. ഒരു തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമാണവും വിൽപനയും സൂക്ഷിക്കലും 2020 ജനുവരി ഒന്നു മുതൽ സംസ്ഥാനത്തു നിരോധിക്കാൻ സർക്കാർ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണിത്.
നിരോധന നടപടി കർശനമായി പാലിക്കാനും ബദൽ ഉത്പന്നങ്ങൾ പരിചയപ്പെടുത്താനും അവ ഉപയോഗിക്കാനുമായി ഹരിതകേരളം മിഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്നാണു വിപുലമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. ഇതോടൊപ്പം കുടുംബശ്രീ, മറ്റു സ്വയംതൊഴിൽ സംരംഭകർ എന്നിവരെ പങ്കെടുപ്പിച്ചു ബദൽ ഉത്പന്ന നിർമാണം വ്യാപകമാക്കാനും ത്വരിതപ്പെടുത്താനുമുള്ള നടപടിയും സ്വീകരിക്കും. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ഹരിതനിയമ ബോധവത്കരണ പരിപാടി കൂടുതൽ ഉൗർജിതമാക്കും.