കോട്ടയം: കോട്ടയം അതിരൂപത ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷൻ വാർഷികം 26നു ചേർപ്പുങ്കൽ മുത്തോലത്ത് ഓഡിറ്റോറിയത്തിൽ നടത്തും. രാവിലെ ഡോ. ലിസി ജോസ് ക്ലാസ് നയിക്കും. പ്രസിഡന്റ് മേഴ്സി ജോൺ അധ്യക്ഷതവഹിക്കും.
ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനംചെയ്യും. വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖസന്ദേശം നൽകും. മലങ്കര റീജണ്‍ വികാരി ജനറാൾ ഫാ. ജോർജ് കുരിശുംമൂട്ടിൽ മുഖ്യപ്രഭാഷണം നടത്തും. അതിരൂപത മത്സരവിജയികൾക്കു സമ്മാനങ്ങൾ വിതരണംചെയ്യും. മികച്ച പ്രവർത്തനം നടത്തിയ ഇടവകയ്ക്കും ഫൊറോനക്കും ട്രോഫികൾ സമ്മാനിക്കും. ഫാ. ജോർജ് കുരിശുംമൂട്ടിൽ, ഫാ. ജെയ്മോൻ ചെന്നാകുഴി, ഫാ. ജെയിംസ് വടക്കേകണ്ടംകരയിൽ, കെസിസി പ്രസിഡന്റ് സ്റ്റീഫൻ ജോർജ്, കെസിവൈഎൽ പ്രസിഡന്റ് ബിബീഷ് ഓലിക്കമുറിയിൽ, ജെസി ചെറുപറന്പിൽ തുടങ്ങിയവർ പ്രസംഗിക്കും.