തിരുവനന്തപുരം: ജനുവരി ഒന്പത്, 10 തീയതികളിൽ കൊച്ചിയിൽ വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന ’അസെന്റ് 2020’ നിക്ഷേപക ഉച്ചകോടിയുടെ ലോഗോ പ്രകാശനവും ഒൗദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
വ്യവസായമന്ത്രി ഇ.പി. ജയരാജൻ, ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം. കൊച്ചി ബോൾഗാട്ടി ഗ്രാന്റ് ഹയാത്തിലാണ് ’അസെന്റ് 2020’ സംഘടിപ്പിക്കുന്നത്. ഈ വർഷം ആദ്യം നടന്ന അസെന്റ് ഉച്ചകോടിയുടെ വിജയം കണക്കിലെടുത്തു തുടർപരിപാടിയെന്ന നിലയിലാണു നിക്ഷേപക സമ്മേളനം നടത്തുന്നത്.