കടുത്തുരുത്തി: ബിഎസ്എൻഎൽ ഓഫീസിൽ പോയ ശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്ന വയോധികൻ മിനി ലോറി ഇടിച്ചു മരിച്ചു. കുറുപ്പന്തറ മാഞ്ഞൂർ കുര്യംപറന്പിൽ ജോസഫ് മാത്യു (83) ആണ് മരിച്ചത് ഇന്നലെ ഉച്ചകഴിഞ്ഞ് 2.15 ന് കുറുപ്പന്തറ ബിഎസ്എൻഎൽ ഓഫീസിന് സമീപമാണ് അപകടം.
വീട്ടിലേക്കു നടന്നു പോവുകയായിരുന്ന ജോസഫ് മാത്യുവിനെ പൈപ്പുമായി പോവുകയായിരുന്ന മിനി ലോറി ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു. കടുത്തുരുത്തി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ മറിയക്കുട്ടി വള്ളിച്ചിറ വള്ളോനിക്കൽ കുടുംബാംഗം. മക്കൾ: മാത്യു, തോമസ്, ജോസ്, മേരി. മരുമക്കൾ:സോളി, മോളി, ബിൻസി, സേവ്യർ. സംസ്കാരം പിന്നീട്.