അന്നക്കുട്ടി
ദേവഗിരി : മയിലളളാംപാറ കുഞ്ഞച്ചൻ കൂത്താളിയുടെ ഭാര്യ അന്നക്കുട്ടി (80) നിര്യാതയായി. സംസ്കാര ശുശ്രുഷ ഇന്ന് രാവിലെ 10 ന് പുന്നക്കപടവിൽ ആന്റണിയുടെ ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് സംസ്കാരം ദേവഗിരി സെന്റ് ജോസഫ്സ് പള്ളിയിൽ. പരേത പൂവരണി മങ്ങാട്ട് കുടുംബാംഗമാണ്. മക്കൾ: രാജു (എടപ്പുഴ ), ലിസി ആന്റണി, സൂസമ്മ വിത്സൺ, സെലിൻ ബിജു, പരേതയായ സോഫിയാമ്മ. മരുമക്കൾ: തങ്കമ്മ ആക്കിമാട്ടേൽ (ഉളിക്കൽ), ആന്റണി പുന്നക്കപടവിൽ (ദേവഗിരി), വിത്സൺ പാലത്തടത്തിൽ (ചിപ്പിലിത്തോട്), ബിജു മാരേടത്ത് (മയിലള്ളാംപാറ).
നാരായണി
നാദാപുരം: അരൂരിലെ പരേതനായ തയ്യുള്ളതില്‍ ചാത്തന്റെ ഭാര്യ നാരായണി (78) നിര്യാതയായി. മക്കൾ: ബാബു, ചന്ദ്രി, അജിത. മരുമക്കള്‍ : സുമ(കക്കട്ടില്‍), കുഞ്ഞിരാമന് (കാക്കുനി), ബാലന് (തെരുവൻപറമ്പ്).
ലക്ഷ്മി
വടകര: പുതുപ്പണം അങ്ങാടിത്താഴ പരേതനായ മൊയക്കുടിയിൽ കുഞ്ഞാപ്പുവിന്റെ ഭാര്യ മൊയക്കുടിയിൽ ലക്ഷ്മി (79) നിര്യാതയായി. സഞ്ചയനം തിങ്കളാഴ്ച. മക്കൾ: പ്രദീപ് കുമാർ (ഗ്രാമീണ ബാങ്ക്, കുനിങ്ങാട്), പ്രമീള (അധ്യാപിക, റാണി പബ്ലിക് സ്കൂൾ), പ്രതിഭ. മരുമക്കൾ: പരേതനായ മോഹനൻ (ഗ്രാമപഞ്ചായത്ത് ചോറോട്), ബാലൻ (പാണ്ടിക്കോട്), പ്രീത (പുഞ്ചിരി മിൽ). സഹോദരങ്ങൾ: ദാസൻ (കുഞ്ഞിപ്പള്ളി), രമ (കുഞ്ഞിപ്പള്ളി), സുലോചന (അഴിയൂർ).
കോഴിക്കോട്
10:39 PM Nov 22, 2019 | Deepika.com