തിരുവനന്തപുരം: ഒരു തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമാണവും വിൽപനയും സൂക്ഷിക്കലും അടുത്ത ജനുവരി ഒന്നു മുതൽ സംസ്ഥാനത്ത് നിരോധിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഉപയോഗ ശേഷം പുറന്തള്ളുന്ന പ്ലാസ്റ്റിക് വസ്തുക്കൾ പാരിസ്ഥിതിക- ആരോഗ്യ പ്രശ്നമായി വളർന്ന സാഹചര്യത്തിലാണു നിരോധനം.
നിരോധനം ലംഘിക്കുന്നവർക്കെതിരേ പരിസ്ഥിതി സംരക്ഷണ നിയമം 1986 പ്രകാരം കർശന നടപടി സ്വീകരിക്കും. കളക്ടർമാർക്കും സബ്ഡിവിഷണൽ മജിസ്ട്രേറ്റുമാർക്കും മലിനീകരണ നിയന്ത്രണ ബോർഡ് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്കും തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കും പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം കേന്ദ്ര സർക്കാർ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്കും നടപടിയെടുക്കാൻ അധികാരമുണ്ട്. നിയമം ലംഘിക്കുന്ന പ്ലാസ്റ്റിക് നിർമാതാക്കൾ, മൊത്തവിതരണക്കാർ, ചെറുകിട വിൽപനക്കാർ എന്നിവർക്ക് 10,000 രൂപ പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്. രണ്ടാമതും നിയമം ലംഘിച്ചാൽ 25,000 രൂപയാണ് പിഴ. തുടർന്നും നിയമം ലംഘിച്ചാൽ 50,000 രൂപ പിഴയീടാക്കി സ്ഥാപനത്തിന്റെ പ്രവർത്തനാനുമതി റദ്ദാക്കും. തദ്ദേശസ്വയംഭരണ സെക്രട്ടറിമാർക്കും മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർക്കും ഇതിന് അധികാരം നൽകി.
തിരിച്ചുവാങ്ങണം
എക്സ്റ്റെന്റഡ് പ്രൊഡ്യൂസേഴ്സ് റെസ്പോണ്സിബിലിറ്റി പ്ലാൻ പ്രകാരം വിൽപന നടത്തുന്ന പ്ലാസ്റ്റിക് കുപ്പികളും കവറുകളും ഉപയോക്താക്കളിൽ നിന്നു തിരിച്ചുവാങ്ങി പണം നൽകാൻ ബിവറേജസ് കോർപറേഷൻ, കേരഫെഡ്, മിൽമ, കേരള വാട്ടർ അഥോറിറ്റി എന്നീ സ്ഥാപനങ്ങൾ ബാധ്യസ്ഥരാണ്.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഖരമാലിന്യ മാനേജ്മെന്റ് ചട്ട പ്രകാരം വ്യവസായ പാർക്കുകളിലെ അഞ്ചു ശതമാനം ഭൂമി മാലിന്യ സംസ്കരണത്തിനും പുനഃചംക്രമണത്തിനുമായി മാറ്റിവയ്ക്കണം. ഇതു കർശനമായി നടപ്പാക്കാനും തീരുമാനിച്ചു.
പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം പരിസ്ഥിതി സൗഹൃദ ബാഗുകൾ ഉൽപാദിപ്പിക്കുന്ന യൂണിറ്റുകളെ വ്യവസായ വകുപ്പ് പ്രോത്സാഹിപ്പിക്കും. കയറ്റുമതിക്കായി നിർമിച്ചിട്ടുള്ള പ്ലാസ്റ്റിക് വസ്തുക്കൾ, ആരോഗ്യപരിപാലന രംഗത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ, കന്പോസ്റ്റബിൾ പ്ലാസ്റ്റിക്കിൽ നിന്നും നിർമിച്ച വസ്തുക്കൾ (ഐഎസ് അല്ലെങ്കിൽ ഐഎസ്ഒ 17088: 2008 ലേബൽ പതിച്ചത്) എന്നിവ നിരോധനത്തിൽ നിന്ന് ഒഴിവാക്കി.
പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ട വിദഗ്ധ സാങ്കേതിക സമിതി ഈ സമിതി സമർപ്പിച്ച ശിപാർശകളുടെ അടിസ്ഥാനത്തിലാണ് നിരോധനം.
നിരോധിക്കപ്പെട്ട വസ്തുക്കൾ
* ലാസ്റ്റിക് കാരി ബാഗ് (കനം നോക്കാതെ)
* ടേബിളിൽ വിരിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ
* കൂളിംഗ് ഫിലിം
* പ്ലേറ്റുകൾ
* കപ്പുകൾ
* തെർമോകോളോ സ്റ്റൈറോഫോമോ ഉപയോഗിച്ചുണ്ടാക്കുന്ന അലങ്കാര വസ്തുക്കൾ
* ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് കപ്പുകൾ, പ്ലേറ്റുകൾ, സ്പൂണുകൾ, ഫോർക്കുകൾ, സ്ട്രോകൾ, ഡിഷുകൾ, സ്റ്റിറർ
* പ്ലാസ്റ്റിക് കോട്ടിംഗുള്ള പേപ്പർ കപ്പുകൾ, പ്ലേറ്റുകൾ, ബൗൾ
* നോണ്‍ വൂവണ്‍ ബാഗുകൾ
* പ്ലാസ്റ്റിക് പതാക
* പ്ലാസ്റ്റിക് ബണ്ടിംഗ്
* പ്ലാസ്റ്റിക് വാട്ടർ പൗച്ചസ്
* പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകൾ
* പെറ്റ് ബോട്ടിലുകൾ (300 മില്ലിക്ക് താഴെ)
* പ്ലാസ്റ്റിക് ഗാർബേജ് ബാഗ്
* പിവിസി ഫ്ളക്സ് മെറ്റീരിയലുകൾ
* പ്ലാസ്റ്റിക് പാക്കറ്റുകൾ.