കോഴിക്കോട്: ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരേ പോലീസ് കേസെടുത്തു. കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവര്‍ സുരേഷ് ചാലിപുരയിലിനെതിരേയാണ് കെഎസ്ആര്‍ടിസി അധികൃതരുടെ പരാതിയില്‍ കേസെടുത്തത്. വാഹനം തടഞ്ഞ് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നതാണ് കേസ്. കെഎസ്ആര്‍ടിസി വിജിലന്‍സ് ഡെപ്യൂട്ടി ഡയറക്ടറുടെ നിര്‍ദേശപ്രകാരം ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.