കണ്ണൂർ: കന്യാസ്ത്രീകൾക്കെതിരേയും വൈദികർക്കെതിരേയും സാമൂഹിക സ്പർധ ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ ഫേസ്ബുക്കിൽ കമന്റുകൾ എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കോഴിക്കോട് സ്വദേശിക്കെതിരേ തലശേരി ഡിവൈഎസ്പി കേസെടുത്തു.
നൂറാംതോട് മച്ചുക്കുഴിയിൽ സെബാസ്റ്റ്യൻ വർക്കിക്കെതിരേയാണ് കേസെടുത്തത്. തലശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ നൽകിയ പരാതിപ്രകാരമാണ് കേസെടുത്തത്. ക്രിസ്തീയ വിശ്വാസികളെ അപകീർത്തിപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് ഇയാൾ പോസ്റ്റിട്ടതെന്നായിരുന്നു പരാതി.